യുവാവിനെ കുത്തി കിണറ്റില്‍ തള്ളിയ സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലിസ്
മുക്കം: യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലിസ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് സ്വദേശി പാറപ്പുറത്ത് രമേശനെ ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തി കിണറ്റില്‍ തള്ളിയത്. സംഭവത്തില്‍ ക്വട്ടേഷന്‍ ടീമിന്റെ പങ്കും പൊലിസ് തള്ളിക്കളയുന്നില്ല. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലിസിനെ എത്തിച്ചത്.
സംഭവം നടന്നതായി കരുതുന്ന കാരാളിപറമ്പിലേക്ക് ഏതു വാഹനവും വരും എന്നിരിക്കേ വാഹനം അര കിലോമീറ്റര്‍ മാറിനിര്‍ത്തി ഊടുവഴിയിലൂടെ നടന്നാണു സംഘം കാരാളിപറമ്പിലെത്തിയത്. സ്ഥലത്ത് മണം പിടിച്ച പൊലിസ് നായ ഈ ഊടുവഴിയിലൂടെ അര കിലോമീറ്റര്‍ ദൂരം എത്തിയിരുന്നു.
തുടര്‍ന്ന് മുളകുപൊടി വിതറിയ നിലയിലും മലമൂത്ര വിസര്‍ജനം നടത്തിയ നിലയിലുമായിരുന്നു. എന്നാല്‍ രമേശിനെ തള്ളിയ കിണറിന് സമീപത്തുനിന്ന് പൊലിസിന് ലഭിച്ച തുമ്പില്‍ മണം പിടിച്ചാണ് നായ കുയ്യില്‍ ഭാഗത്തെത്തിയത്. രമേശിന് ആഡംബര വാഹനങ്ങള്‍ വാടകക്കു നല്‍കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമായിരിക്കാം ആക്രമണത്തിന് കാരണമെന്നാണു സൂചന. നിരവധി പേരെ ഇന്നലെ പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്. രമേശിന്റെ മൊബൈല്‍ ഫോണിലേക്കു വന്ന നമ്പറുകള്‍ പിന്തുടര്‍ന്നാണ് ചോദ്യം ചെയ്തത്.
തൊട്ടടുത്ത സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകളും പൊലിസ് പരിശോധിച്ചു വരികയാണ്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിവ്. രണ്ടു ദിവസത്തിനകം തന്നെ പ്രതികള്‍ പിടിയിലാവുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."