HOME
DETAILS
MAL
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണത്തിനെതിരെ ഷെഫിന് ജഹാന് സുപ്രിം കോടതിയില്‍
backup
September 16 2017 | 07:09 AM
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രിം കോടതിയില്‍ ഹരജി നല്കി. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഹാദിയക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, അതിനാല്‍ ഹാദിയയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
കോടതി മേല്‍നോട്ടത്തിന് നിയോഗിച്ച റിട്ടയര്‍ഡ് ജഡ്ജ് പിന്മാറിയിട്ടും, എന്‍.ഐ.എ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."