അങ്കണവാടി ആക്രമണം; ഒരാള്‍ പിടിയില്‍
മാനന്തവാടി: എടച്ചേരി അങ്കണവാടി കിണറിന്റെ മൂടി തകര്‍ക്കുകയും പല ദിവസങ്ങളിലായി പത്തോളം തവണ ഡീസല്‍, കരിഓയില്‍ മുതലായവ കിണറ്റിലൊഴിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
വെള്ളമുണ്ട പത്താംമൈല്‍ അടായം വീട്ടില്‍ സിദ്ധീഖ് (32) നെയാണ് വെള്ളമുണ്ട പൊലിസ് പിടികൂടിയത്.
അങ്കണവാടി ടീച്ചറോടുള്ള വ്യക്തി വൈരാഗ്യമാണ് ചെയ്തികള്‍ക്ക് പിന്നിലെന്ന് പൊലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ജൂണിലാണ് അങ്കണവാടി കിണറ്റില്‍ ഇയാള്‍ ഡീസല്‍ ഒഴിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും അങ്കണവാടിക്ക് നേരെ വിവിധ തരത്തിലുള്ള ആക്രമണമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കിണറിന്റെ മൂടിയുടെ പൂട്ട് തകര്‍ത്തിരുന്നു. ആ സംഭവത്തിന് മുമ്പ് അങ്കണവാടി ടീച്ചറോടാണ് തനിക്ക് വിദ്വേഷമുള്ളതെന്നും ടീച്ചറെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെടുന്ന ഊമ കത്ത് പ്രദേശത്തെ ചില വീടുകളില്‍ ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ടീച്ചറുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സിദ്ധീഖ് വലയിലായത്.
ഇയാള്‍ക്കെതിരേ വധശ്രമം, പരിസര മലിനീകരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇരുപതോളം കുട്ടികളുള്ള എടച്ചേരി അങ്കണവാടിയില്‍ ഏഴു വര്‍ഷം മുമ്പാണ് കിണര്‍ സ്ഥാപിച്ചത്. കഴിഞ്ഞ പത്ത് മാസം മുമ്പ് മുതലാണ് കിണറിനുനേരെ ആക്രമണം പതിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."