മൂന്നര ഏക്കര്‍ തരിശു ഭൂമിയില്‍ വിളഞ്ഞ പച്ചക്കറികള്‍ വിളവെടുക്കുന്നു
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തില്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ പുതുതായി സജ്ജീകരിച്ച കണ്ടന്റ് ജനറേഷന്‍ സ്റ്റുഡിയോയിലിരുന്ന് മണ്ഡലത്തിലെ സ്‌കൂളുകളുമായി കേബിള്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് എഡ്യുക്കേഷന്‍ ടെക്‌നോളജി (സിസെറ്റ്) യുടെ ഭാഗമായി ഗവ. എന്‍ജിനിയറിങ് കോളജില്‍ സ്ഥാപിച്ച ഇന്ററാക്ടീവ് സ്റ്റുഡിയോ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഓരോ രംഗത്തെയും വിദഗ്ധരെ ഉപയോഗിച്ച് സ്‌കൂളുകള്‍ക്കാവശ്യമായ ക്ലാസുകള്‍, പരിപാടികള്‍ തുടങ്ങിയവ റെക്കോര്‍ഡ് ചെയ്യുന്നതിനും അവ തല്‍സമയം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തിക്കുന്നതിനും ഉതകുന്ന ഈ സംവിധാനം കേരളത്തിലെ മറ്റിടങ്ങളിലേക്കും മാതൃകയാക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എട്ടാം ക്ലാസ് മുതല്‍ നടപ്പിലാക്കിവരുന്ന സ്മാര്‍ട് ക്ലാസ് പദ്ധതി എല്‍.പി-യു.പി തലത്തില്‍ കൂടി നടപ്പിലാക്കുകയും കണ്ടെന്റ് ജനറേഷന്‍ സ്റ്റുഡിയോ പോലുള്ള നൂതന പദ്ധതികളിലൂടെ അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമമാണ് ജെയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടക്കുന്നത്. ഇതിന് എല്ലാ വിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കൃത്യമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെങ്കില്‍ മാത്രമേ മികവിന്റെ കേന്ദ്രമാക്കി കലായലയങ്ങളെ മാറ്റിയെടുക്കാനാവൂ. പ്ലാന്‍ നടപ്പിലാക്കാന്‍ ആവശ്യമായ മറ്റു സംവിധാനങ്ങള്‍ മുഴുവനും ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യു എം.എല്‍.എ, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ശ്രീകുമാര്‍, സ്റ്റുഡിയോ കോഡിനേറ്റര്‍ ഡോ. പി. സൂരജ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റുഡിയോ സജ്ജീകരിക്കുന്നതില്‍ സഹകരിച്ച ബിനീഷ് കെ.ബി, നിജേഷ് എം. ജോസഫ്, ജോവല്‍ വി. ജോയ്, അഫ്‌സല്‍, ദിലീപന്‍ ടി എന്നിവര്‍ക്ക് മന്ത്രി അനുമോദനപത്രം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."