എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ദുരിതബാധിതരുടെ പട്ടിക ഒക്‌ടോബര്‍ 31 നകം പ്രസിദ്ധീകരിക്കും
കാസര്‍കോട്: ഏപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാംപിന്റെ അടിസ്ഥാനത്തണ്ടിണ്ടല്‍ ജില്ലയിലെ 41 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെയും ദുരിതബാധിതരുള്‍പ്പെട്ട അന്തിമ പട്ടിക ഒക്‌ടോബര്‍ 31 നകം പ്രസിദ്ധീകരിക്കും. സെല്‍ ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള ജില്ലാതല സെല്‍ യോഗത്തിലാണു തീരുമാനം.മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം രോഗികളെ പരിശോധിച്ചു തയാറാക്കിയ പട്ടിക ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ ഫീല്‍ഡ് തല പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ പാനല്‍ വീണ്ടണ്ടും പരിശോധിച്ചതിനു ശേഷമായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത്.
1905 പേരാണ് കരട് പട്ടികയിലുളളത്. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഒക്‌ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും കടബാധ്യതകളണ്ടിണ്ടണ്ടല്‍ അന്തിമ നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആദ്യപട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനു ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി നബാര്‍ഡ് ആണ്ടര്‍ണ്ട.ണ്ടഐ.ഡി.എഫ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് 2018 മാര്‍ച്ച് 31 വരെ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ടെണ്ടന്നു കലക്ടര്‍ അറിയിച്ചു. പദ്ധതികള്‍ നിശ്ചിത സമയപരിധിക്കകം പൂര്‍ത്തീകരിക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി.
മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്കും മുന്‍ഗണനാപട്ടികയിലുള്‍പ്പെടുത്തി റേഷന്‍ ലഭ്യമാക്കുന്നതിനു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. എം.എല്‍.എ.മാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്‍ അംഗങ്ങള്‍, കെ.എസ്.എസ.്എം. റീജിയണല്‍ ഡയറക്ടര്‍ ഡോ.സി. ഭാമിനി, എന്‍.എച്ച്.എം. ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."