HOME
DETAILS
MAL
കൊണ്ടോട്ടി -കിഴിശ്ശേരി റോഡിന് 1.5 കോടി രൂപ അനുവദിച്ചു
backup
September 16 2017 | 19:09 PM
കൊണ്ടോട്ടി: കിഴിശ്ശേരി റോഡില്‍ കൊണ്ടോട്ടി മുതല്‍ എക്കാപറമ്പ് വരെയുള്ള ഭാഗം പുതുക്കിപ്പണിയുന്നതിന് 1. 5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. 2016-17 വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ചീക്കോട് കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച റോഡ് തകര്‍ന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
കൊണ്ടോട്ടി ചുങ്കം മുതല്‍ കെ.എസ്.ഇ.ബി ഓഫിസ് വരെ റോഡ് വഴി കാല്‍നട പോലും ദുസ്സഹമാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡരിക് കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചതാണ് പ്രധാന ദുരിതമായത്. റോഡിന്റെ മിക്കയിടങ്ങളിലും മെറ്റല്‍ ഇളകി വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്.
വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."