സീപോര്‍ട്ട്-എയര്‍പോര്‍ട് റോഡില്‍ തട്ടുകടകള്‍ കലക്ടറുടെ സ്‌ക്വാഡ് വീണ്ടും പൊളിച്ച് നീക്കി
കാക്കനാട്: സീപോര്‍ട്ട് എയര്‍പോര്‍ട് റോഡില്‍ പ്രത്യേക സാമ്പത്തിക മേഖലക്ക് സമീപം അനധികൃതമായി നിര്‍മിച്ച തട്ടുകടകള്‍ കലക്ടറുടെ സ്‌ക്വാഡ് വീണ്ടും പൊളിച്ച് നീക്കി. മൂന്ന് മാസം മുമ്പ് പൊളിച്ച് നീക്കിയ തട്ടുകടകള്‍ അടുത്തയിടെയായി റോഡിന് കിഴക്ക്് വശത്തേക്ക് മാറ്റി കെട്ടിയിരുന്നതാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പൊളിച്ച് പൊളിച്ച് നീക്കിയത്.
ഷെഡ്ഡ് കെട്ടിയും വാഹനങ്ങളിലുമായി ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നവയാണ് പൊളിച്ച് നീക്കിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ അധികൃതര്‍ എത്തുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന മൂന്ന് കടകളാണ് പൊളിച്ച് നീക്കിയത്. മഴ ശക്തമായതിനെ തുടര്‍ന്ന് ഉടകളോട് പൊളിച്ച് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശി തിരിച്ചുപോയി. ഉടമകള്‍ സ്വയം പൊളിച്ച് നീക്കിയില്ലെങ്കില്‍ തിങ്കളാഴ്ച പൊളിച്ചു നീക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പത്തില്‍പ്പരം രാത്രികാല തട്ടുകടകളാണ് അടുത്തയിടെയായി റേഡരികില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മാസം മുമ്പ് സമീപത്തെ 30ല്‍പ്പരം വഴിയോര കടകള്‍ പൊളിച്ച് നീക്കി കമ്പി വേലി കെട്ടിയതിനെ തുടര്‍ന്ന് കച്ചവടക്കാരില്‍ ഒരു വിഭാഗം റോഡിന് കിഴക്ക് വശത്ത് ഷെഡഡുകള്‍ കെട്ടി കച്ചവടം അവിടേക്ക് മാറ്റുകയായിരുന്നു. ഓണക്കാല അവധിയുടെ മറവില്‍ കൂടുതല്‍ കടകള്‍ റോഡ് പുറമ്പോക്കില്‍ സ്ഥാപിച്ചതാണ് അധികൃകര്‍ ഇന്നലെ പൊളിച്ച് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."