HOME
DETAILS
MAL
ഓസോണ്‍ കവചമൊരുക്കി ചളവ സ്‌കൂളിലെ കുരുന്നുകള്‍
backup
September 16 2017 | 19:09 PM
അലനല്ലൂര്‍: അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ ഓസോണ്‍ കവചമൊരുക്കി ചളവ സ്‌കൂളിലെ കുരുന്നുകള്‍ മാതൃകയായി.അസംബ്ലിയില്‍ നല്‍കിയ ഓസോണ്‍ ദിന സന്ദേശ ത്തെ തുടര്‍ന്ന് ഓസോണ്‍ തന്മാത്രയുടെ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ അംഗണത്തില്‍ പ്ലോട്ട് പ്രദര്‍ശനം നടത്തി . ഓസോണ്‍ സംരക്ഷണത്തി ന്റെ ആവശ്യകത വിളിച്ചോതുന്ന സന്ദേശ പ്ലക്കാടുകള്‍, എല്‍.പി, യുപി, വിഭാഗം കുട്ടികള്‍കള്‍ക്ക് പോസ്റ്റര്‍ രചന, പ്രസംഗം മുദ്രാ ഗീതാലാപനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എമിലി ജോസ് സന്ദേശം നല്‍കി. അധ്യാപകരായ കെ.രവികുമാര്‍ , കെ ടി ഹസ്‌നത്ത്, പി.മുംതാസ്, എ.സി.ലക്ഷ്മി, എം.പുഷ്പലത, പി.സിന്ധു., വി.ഊര്‍മ്മിള, പി.എം സക്കരിയ, പി.ആര്‍ ഷീജ, പി.എസ് ഷാജി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."