HOME
DETAILS

ജില്ലാശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

  
backup
September 16 2017 | 19:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf


പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കൊടുവായൂര്‍ കാക്കയൂരിലെ കണ്ടന്‍ (78) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെ മരിച്ച കണ്ടന്റെ മൃതദേഹം ഒന്നര മണിക്കൂറിന് ശേഷമാണ് വാര്‍ഡില്‍ നിന്ന് മാറ്റിയത്. ചികിത്സ കിട്ടാത്തതിനാല്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് മററുരോഗികളും വാര്‍ഡിലുള്ളവരും പ്രതിഷേധിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയണ്ടായിരുന്നു. മരണത്തിന് ശേഷം ഒന്നര മണിക്കൂറിന് ശേഷമാണ് ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍ എത്തി മൃതദേഹം പരിശോധിച്ച് മരണം ഉറപ്പാക്കിയിരുന്നു. രോഗി മരണപ്പെട്ടിട്ടും ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസി. ബോബന്‍ മാട്ടു മന്തയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് പാലക്കാട് സൗത്ത് എസ.് ഐ യുടെ നേതൃത്വത്തില്‍ പൊലിസ് സംഘമെത്തി രോഗികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം കൊണ്ടു പോയത്.
വെളളിയാഴ്ച്ച രാത്രിപതിനൊന്നോടെയാടെയാണ് മരണപ്പെട്ട കണ്ടനെ ചികിത്സക്ക് കൊണ്ടു വന്നത്. രാത്രി ഒരു മണിയോടെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇഞ്ചക്ഷന്‍ നല്‍കി വാര്‍ഡില്‍ കൊണ്ട് കിടത്തുകയായിരുന്നു. പിന്നിട് അച്ഛന്‍ മരണപ്പെട്ട ശേഷം മണിക്കൂറിന് ശേഷമാണ് ഡോക്ടര്‍ വന്ന് പരിശോധിച്ചതെന്ന് മരിച്ച കണ്ടന്റെ മകള്‍ ദൈവാന പറഞ്ഞു. രോഗി മരിക്കാന്‍ കാരണമായ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പിലാണ് രോഗികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന 53 രോഗികള്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും നടത്തുന്ന ചികിത്സ അലംഭാവത്തിനെതിരെ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago