പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി
കൊല്ലം: കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന അയണിവേലിക്കുളങ്ങര ആലുമൂട്ടില്‍ എസ്.ബാബു, കെ.ലിസി ദമ്പതികളുടെ മകന് അമല്‍ജിത്ത് ബാബു(15)നെ ഉച്ചയ്ക്കുള്ള പരീക്ഷ എഴുതുവാന്‍ സ്കൂളില്‍ എത്തിയപ്പോള്‍ ഗേറ്റിന് സമീപം ഹയര്‍സെക്കന്‍ഡറി അധ്യാപകനായ ശിവന് സ്കൂളിന്റെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി കഴുത്തിന് കുത്തിപ്പിടിച്ച് കരണത്ത് അടിച്ചതായി പരാതി.
അവശനായ വിദ്യാര്‍ഥിയെ തറയിലേക്ക് എറിയുകയും വീണ് കിടക്കുന്നതില്‍ നിന്ന് ഷര്‍ട്ടില്‍ പിടിച്ച് താഴെയിട്ട് വലിച്ചിഴച്ച് പ്ലസ്ടു വിദ്യാര്‍ഥികളുടെ മുന്നിലേക്ക് എറിയുകയും ഈ പട്ടിയെ അടിച്ചു കൊല്ലെടാ എന്ന് വിളിച്ചു പറയുകയും ചെയ്തു.
തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ അമല്‍ജിത്ത് ബാബുവിനെ മര്‍ദിച്ചു. ഈ ബഹളം കേട്ട് ഓടി എത്തിയ അധ്യാപകരും ചില വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഈ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്.ഈ സംഭവം പുറത്താരോടും പറയരുതെന്നും പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും, ജീവന് വെച്ചേക്കില്ലെന്നും അമല്‍ജിത്തിനെ ഈ അധ്യാപന് ഭീക്ഷണിപ്പെടുത്തി. മറ്റൊരു അധ്യാപകന് വൈകിട്ട് വീടിന് സമീപം കൊണ്ട് വിടുകയായിരുന്നു.
അവശനിലിയില് കണ്ട അമല്‍ജിത്തിനെ രക്ഷിതാക്കള്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലും, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷണല്‍ ഓഫിസര്‍ക്കും , ഡി.ഇ.ഒയ്ക്കും, ബാലാ അവകാശ കമ്മിഷനും, സിറ്റി പൊലിസ് കമ്മിഷണര്‍ക്കും, കരുനാഗപ്പള്ളി എസ്.പി.യ്ക്കും, മനുഷ്യാവകാശ കമ്മിഷനും, ഡി.ജി.പിക്കും, ചൈല്‍ഡ് വെല്ഫയറിനും പരാതി നല്കി. തുടര്‍ന്ന് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഒരു കേസ് ചാര്‍ജ് ചെയ്തു എന്നല്ലാതെ അറസ്റ്റ് ചെയ്യുകയോ മേല്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് രക്ഷിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."