ഉസ്താദ് അംജദ് അലിഖാന് ബ്രിട്ടീഷ് വിസ നിഷേധിച്ചു
ന്യൂഡല്‍ഹി: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന് ബ്രിട്ടീഷ് വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിസയ്ക്കായി അദ്ദേഹം അപേക്ഷിച്ചത്. എന്നാല്‍ അപേക്ഷ നിരസിക്കുകയാണുണ്ടായത്.
ട്വീറ്റ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും ടാഗ് ചെയ്തിട്ടുണ്ട്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരായ കലാകാരന്‍മാര്‍ ഇതില്‍ ദുഃഖിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
My UK visa rejected. Extremely sad for artists who are spreading the message of love & peace @HCI_London @MEAIndia @UKinIndia @SushmaSwaraj
— Amjad Ali Khan (@AAKSarod) August 12, 2016
1970 മുതല്‍ വിദേശ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരാറുണ്ടെന്നും ബ്രിട്ടീഷ് വിസ നിഷേധിച്ച കാര്യം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോസാഞ്ചല്‍സ് വിമാനത്താവളത്തില്‍ വച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാനെ തടഞ്ഞ സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് ഈ വാര്‍ത്തയും വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."