പൊളിച്ച സ്കൂള്‍ മതിലും ഉഴുതു മറിച്ച റോഡും നന്നാക്കിയില്ല
തൃക്കരിപ്പൂര്‍: റോഡ് നവീകരണത്തിന്റെ പേരില്‍ കൈക്കോട്ട് കടവ് സ്കൂളിനു മുന്നിലുള്ള റോഡും ഓവുചാലിന്റെ പേരില്‍ സ്കൂള്‍ ചുറ്റുമതിലും പൊളിച്ചിട്ടു ആറുമാസം പിന്നിട്ടു. സ്കൂളിനു മുന്നിലുള്ള റോഡ് ഉഴുതുമറിച്ച് വലിയ കല്ലുകള്‍ നിരത്തിയതല്ലാതെ മറ്റൊരു പ്രവൃത്തിയും നടന്നില്ല. സ്കൂളിന്റെ മുന്നിലായതിനാല്‍ വിദ്യാര്‍ഥികളുടെ മേല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കല്ലുകള്‍ തെറിച്ചു വീഴുന്നതും പതിവാണ്.
മാത്രമല്ല, ഓവുചാലിന്റെ പേരില്‍ സ്കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചുമാറ്റിയതു കാരണം സ്കൂളിനു സുരക്ഷിതത്വവും നഷ്ടമായ അവസ്ഥയിലാണ്. ഇടവേള സമയങ്ങളിലും സ്കൂള്‍ വിടുന്ന സമയത്തും കുട്ടികള്‍ ചിതറിയോടുന്നതു പതിവായിട്ടുണ്ട്. സ്കൂള്‍ മതില് പൊളിച്ചുമാറ്റി ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഓവുചാലിന്റെ പ്രാഥമിക പ്രവര്‍ത്തനം പോലും തുടങ്ങിയിട്ടില്ല.
റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് ഒരുങ്ങുമെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."