HOME
DETAILS
MAL
അപകടം വിളിച്ചുവരുത്തി റോഡരികിലെ ഇരുമ്പ് പോസ്റ്റ്
backup
September 18 2017 | 03:09 AM
പള്ളുരുത്തി: നടക്കല്‍ ബസ് സ്റ്റോപ്പിന് മുന്‍വശത്തായി പോസ്റ്റ് പ്രധാന റോഡിലേക്ക് പോസ്റ്റ് ചാഞ്ഞ നിലയില്‍. ഏകദേശം 15 അടിയോളം ഉയരമുള്ള ഇരുമ്പ് പോസ്റ്റ് സ്വകാര്യ കമ്പനി കേബിള്‍ വലിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ളതാണ്.
പോസ്റ്റ് കഴിഞ്ഞ ഒരാഴ്ച്ചയോളമായി അപകടാവസ്ഥയിലായിട്ടും മാറ്റി സ്ഥാപിക്കുവാന്‍ ആരും തയ്യാറായിട്ടില്ല. ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡ് വഴി കടന്ന് പോകുന്നത്.
സമീപത്തെ കടയുടമകള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി കയര്‍ ഉപയോഗിച്ച് പോസ്റ്റ് സമീപത്തെ കെട്ടിടവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."