മെഡിക്കല്‍ കോളജില്‍ പെഡ് ന്യൂട്രിക്കോണ്‍ ദേശീയ കോണ്‍ഫറന്‍സ് നടന്നു
തിരുവനന്തപുരം: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ന്യൂട്രീഷ്യന്‍ ചാപ്റ്ററിന്റെ ദേശീയ കോണ്‍ഫറന്‍സായ 'പെഡ് ന്യൂട്രിക്കോണ്‍ 2017' മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം, ഐ.എ.പികേരള തിരുവനന്തപുരം യൂനിറ്റ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പോഷകാഹാരത്തെക്കുറിച്ച് സമ്മേളനം സംഘടിപ്പിച്ചത്. ഈ മാസം ഒന്നു മുതല്‍ ഏഴുവരെ നടന്ന ദേശീയ ന്യൂട്രീഷ്യന്‍ വാരാചരണത്തിന്റെ തുടച്ചയായിട്ടായിരുന്നു സമ്മേളനം.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ഉദ്ഘാടനം ചെയ്തു. ജങ്ക് ഫുഡുകളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന പോഷകാഹാര സമൃദ്ധമായ ആഹാരങ്ങള്‍ നല്‍കണമെന്ന് ഡോ. എം.കെ.സി നായര്‍ പറഞ്ഞു.
ഇ.ഐ.എ.പി ന്യൂട്രീഷന്‍ ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ഡോ. കെ.ഇ എലിസബത്ത് അധ്യക്ഷനായി. എസ്.എ.ടി ആശുപത്രി സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയുമായ ഡോ. എ. സന്തോഷ് കുമാര്‍, ഐ.എ.പി പ്രസിഡന്റ് ഡോ. എം.എന്‍ വെങ്കിടേശ്വരന്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിതാനന്ദ കമ്മത്ത്, ഐ.എ.പി ന്യൂട്രീഷന്‍ ചാപ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബെറ്റി ജോസ്, ഐ.എ.പി ജില്ലാ പ്രസിഡന്റ് ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ. സുല്‍ഫിക്കര്‍ അഹമ്മദ്, ഐ.എ.പി ന്യൂട്രീഷന്‍ ചാപ്റ്റര്‍ ദേശീയ സെക്രട്ടറി ഡോ. പ്രവീണ്‍ കുമാര്‍ സംസാരിച്ചു. ഡോ. എല്‍.സി ഫിലിപ്പ്, ഡോ. എ.പി ദുബേ, ഡോ. ബാനു പുരാമത്ത്, ഡോ. ശ്രീനിവാസന്‍, ഡോ. സ്‌നേഹപാലന്‍ എന്നീ വിദഗ്ധ ശിശുരോഗ വിദഗ്ധരെ ചടങ്ങില്‍ ആദരിച്ചു. സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐ.എ.പി സംസ്ഥാന സെക്രട്ടറി ഡോ. റിയാസ് ഐ, ഡോ. ബിന്ദു ജി.എസ്, ഡോ. അഞ്ജു ദീപക് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ശരിയായ പോഷകാഹാര രീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും കുട്ടികളിലെ വളര്‍ച്ച നിര്‍ണയിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുള്ള ശില്‍പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."