HOME
DETAILS

മന്ത്രിമണ്ഡലം അനാഥമായി കണ്ണനല്ലൂര്‍ ജങ്ഷന്‍ പരിഷ്‌കരണം ചുവപ്പുനാടയില്‍ തന്നെ

  
backup
September 18, 2017 | 3:46 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%85%e0%b4%a8%e0%b4%be%e0%b4%a5%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95


കൊട്ടിയം: മൂക്കില്‍ കൈവച്ച് നാണിച്ച് പോകും പൊലിസിന്റെ മാത്രം ഈ പരിഷ്‌കാരം കണ്ടാല്‍. അത്രയ്ക്കുണ്ട് കണ്ണനല്ലൂരിലെ ട്രാഫിക് പരിഷ്‌കാരം. കയറും ചണവും കെട്ടിയാണ് കൊട്ടിയം പൊലിസ് ഇവിടെ പരിഷ്‌കാരം നടത്തിയത്.
ജങ്ഷനിലെ റോഡ് ടാറങ് പോലും ട്രാഫിക് പരിഷ്‌കാരം നടത്താന്‍ ഇറങ്ങിയവരെ കൊണ്ട് കഴിഞ്ഞ അഞ്ച് മാസമായി നടത്താനായിട്ടില്ല. എന്തു ചോദിച്ചാലും നാലുമാസമായി മഴയാണ് ഒറ്റ കാരണമാണ് അധികൃതര്‍ പറയുന്നത്.
ഇവിടെ നിന്നും വിജയിച്ച മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായതോടെ മണ്ഡലം പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യം മുതല്‍ തന്നെ അനാഥമായി.
മന്ത്രിയായതിനാല്‍ ചില പ്രഖ്യാപനങ്ങളൊക്കെ നടത്തി. ബജറ്റിലും മറ്റുമായിരുന്നു പ്രഖ്യാപനങ്ങള്‍. കണ്ണനല്ലൂരില്‍ പൊലിസ് സ്റ്റേഷന്‍ വരെ ബജറ്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍ സ്റ്റേഷന്‍ പോയിട്ട് ഉള്ള ഔട്ട് പോസ്റ്റ് പോലും നേരെ തുറക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസവും കണ്ണനല്ലൂര്‍ ജങ്ഷനില്‍ അപകടമുണ്ടായി. അമ്പലംകുന്ന് സ്വദേശിയായ ഒരു യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു .യുവതിയുടെ നടുവൊടിഞ്ഞതുതന്നെ മിച്ചം. ജങ്ഷനില്‍ റോഡ് ക്രോസ് ചെയ്യുതിനിടെയായിരുന്നു അപകടം.
അമിത വേഗതയിലാണ് വാഹനങ്ങള്‍ ജങ്ഷനിലൂടെ കടന്നു പോകുന്നത്. കണ്ണനല്ലൂരിന്റെ വികസനത്തെപ്പറ്റി പറയാന്‍ ഇവിടെ കാര്യമായ സാംസ്‌കാരികസംഘടനകളോ പൗരസമിതിയോ ഇല്ല. ആകെയുള്ളത് ലൈബ്രറി മാത്രമാണ്.
ചണം കെട്ടി തിരിച്ചുള്ള ട്രാഫിക് പരിഷ്‌കാരം ജില്ലയില്‍ ആകെയുള്ളത് കണ്ണനല്ലൂര്‍ മാത്രമായിരിക്കും. ആകെ ഒരു വനിത അടക്കം മൂന്ന ഹോംഗാര്‍ഡുകളാണ് മാറിമാറി ഇവിടെ ജോലിക്കെത്തുന്നത്. അവരില്‍ തന്നെ കാര്യക്ഷമതയുള്ളവര്‍ കുറവാണ്.വനിതാ പൊലിസോ മറ്റോ കണ്ണനല്ലൂരില്‍ ഒരവസരത്തിലും വരാറില്ല. ഉള്ള വനിതാ പൊലിസുകാര്‍ രണ്ടു പേരും കൊട്ടിയം സ്റ്റേഷനില്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ജങ്ഷനില്‍ കാല്‍നടയാത്രികര്‍ എത്തിയാല്‍ റോഡ് മുറിച്ചുകടക്കാന്‍ തന്നെ പാടാണ്.ആരുമില്ലെങ്കിലും സീബ്രാലൈന്‍ നോക്കി റോഡ് ക്രോസ് ചെയ്യാന്നുവച്ചാല്‍ അതിനും വഴിയില്ല.
ഇത്തരമൊരു ലൈനിന്റെ പൊടിപോലുമില്ല. സീബ്രാവരകളില്ലാത്ത ജങ്ഷനിലൂടെ പോകുന്ന കാല്‍നടയത്രികരോട് യുദ്ധം പ്രഖ്യാപിച്ച പോലെയാണ് വാഹനങ്ങളുടെ പോക്ക്. തോന്നുംപടിയുള്ള വാഹന പാര്‍ക്കിങും കടകള്‍ റോഡിലേക്കിറക്കുന്നതും ഗതാഗതത്തെ ബാധിക്കുന്നു. വാഹനങ്ങള്‍ കടകളുടെ മുന്നിലെല്ലാം പാര്‍ക്കുചെയ്യുന്നുണ്ട്.
കണ്ണനല്ലൂര്‍-കൊട്ടിയം റോഡിന്റെ വീതി വര്‍ധിപ്പിക്കാക്കാതിരിക്കാന്‍ ചില വ്യാപാരികള്‍ മെനഞ്ഞ കളിയില്‍ പൊലിസ് വീണുപോയി എതാണ് സത്യം.
ഈ കുരുക്കില്‍ വീണ് പൊലിസ് ചാടിക്കയറി നടത്തിയതാണ് ട്രാഫിക് പരിഷ്‌കാരം. ഇപ്പോള്‍ നടപ്പാക്കിയ പരിഷ്‌കാരം പകുതിവിജയം കണ്ടു. എന്നാല്‍ തിരക്കുകുറഞ്ഞെങ്കിലും അപകടങ്ങള്‍ കൂടി.
ഇതിനായി റോഡിന്റെ വീതി ജങ്ഷനില്‍ മാത്രം വര്‍ധിപ്പിച്ചെങ്കിലും ജങ്ഷനില്‍ ടാര്‍ മാത്രം ചെയ്തില്ല. നാലര മാസമായി ഇത്തരത്തില്‍ ടാര്‍ ചെയ്യാത്ത റോഡിലാണ് പലരും ഇരുചക്രവാഹനങ്ങളില്‍ നിന്ന് മറിഞ്ഞുവീണ് പരുക്കേല്‍ക്കുന്നത്.
ട്രാഫിക് പരിഷ്‌കാരത്തിന്റെ പേരില്‍ നാലുമാസം മുന്‍പ് പൊലിസിനെ പുകഴ്ത്തി ഫ്‌ളക്‌സ് വച്ചവരെയും ഇപ്പോള്‍ കാണാനില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  4 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  4 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  4 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  4 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  4 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  4 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  4 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  4 days ago