HOME
DETAILS

വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്

  
backup
September 18, 2017 | 11:34 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a7%e0%b5%8d%e0%b4%b0%e0%b5%81%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

ആലുവ: മുസ്‌ലിം പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്തി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച സൗത്ത് കേരള ഡെലിഗേറ്റ്‌സ് മീറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
രാജ്യത്ത് വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. മുസ്‌ലിംകളെ പോലെ, വര്‍ഗീയതക്കെതിരായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായി ഫാസിസ്റ്റു വിരുദ്ധ നീക്കങ്ങള്‍ ഫലപ്രദമാക്കുകയും ഏകീകരിക്കുകയുമാണ് ഇന്നത്തെ സാമൂഹിക ഉത്തരവാദിത്വം. എല്ലാസമുദായങ്ങള്‍ക്കിടയിലും മഹാഭൂരിപക്ഷവുംവര്‍ഗീയതക്കും അസഹിഷ്ണുതക്കുമെതിരേ ചിന്തിക്കുന്നവരാണ്. അത്തരക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ നിന്ന് മുസ്‌ലിംകളെ അകറ്റുകയുമായിരിക്കും വൈകാരികമായ ഇടപെടലുകളുടെ ഫലം.
ഹാദിയകേസ് കൈകാര്യം ചെയ്യുന്നവര്‍ എന്ന വ്യാജേന അവരെ കൂടുതല്‍ നിയമക്കുരുക്കിലേക്ക് എത്തിച്ചത് ഇത്തരം ഇടപെടലുകളാണ്. ഹാദിയയുടെ വീട്ടുതടങ്കല്‍ തീര്‍ത്തും മനുഷ്യാവകാശലംഘനമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. എന്നാല്‍ സംഘ്പരിവാര്‍-പോപുലര്‍ഫ്രണ്ട് മുതലെടുപ്പുകാരില്‍ നിന്നുകൂടി മോചിതമാകുമ്പോഴാണ് ഹാദിയ കേസില്‍ ശാശ്വത പരിഹാരമാവുകയുള്ളൂ. പ്രമേയം അഭിപ്രായപ്പെട്ടു. ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഹൈദ്രോസ് അധ്യക്ഷനായി. സയ്യിദ് ശഫീഖ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റഷീദ്‌ഫൈസി വെള്ളായിക്കോട്, ഡോ സുബൈര്‍ ഹുദവി ചേകന്നൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നവാസ് പാനൂര്‍, നൗഫല്‍ കുട്ടമശ്ശേരി, ബഷീര്‍ഫൈസി ആലുവ പ്രസംഗിച്ചു. ലീഡേഴ്‌സ് കാരവന്‍ പരിപാടിയില്‍ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു. കണ്‍വീനര്‍ കെ.എന്‍.എസ് മൗലവി സ്വാഗതവും പി.എം. ഫൈസല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago