HOME
DETAILS

വേങ്ങരയില്‍ അഭിഭാഷക പോരാട്ടം

  
Web Desk
September 18 2017 | 23:09 PM

%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്നത് അഭിഭാഷക പോരാട്ടം. മത്സര രംഗത്തുള്ള ഇടതു-വലതു മുന്നണികള്‍ക്കു പുറമേ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും അഭിഭാഷകനാണ്.


മുന്‍ എം.എല്‍.എയും നിലവില്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.എന്‍.എ ഖാദറിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി ഇന്നലെയാണ് പ്രഖ്യാപിച്ചത്.
ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പി.പി ബഷീര്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.സി നസീര്‍ എന്നിവരും അഭിഭാഷകരാണ്. ഇതിനു മുമ്പും മൂവരും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും നിയമസഭയുടെ അകത്തുകയറാന്‍ അവസരം ലഭിച്ചിട്ടുള്ളത് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിനു മാത്രമാണ്.


ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കാത്ത മുസ്‌ലിംലീഗിന്റെ അപൂര്‍വം ജനപ്രതിനിധികളിലൊരാളാണ് കെ.എന്‍.എ ഖാദര്‍. അസംബ്ലി രാഷ്ട്രീയ കരിയറില്‍ തോല്‍വി അറിയാതെ മൂന്നാം അങ്കത്തില്‍ വേങ്ങരയില്‍ മത്സരിക്കുന്ന കെ.എന്‍.എ ഖാദര്‍ നേരത്തെ കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്. മുഖ്യധാര പാര്‍ട്ടികളില്‍ ബി.ജെ.പി മാത്രമാണ് ഇനി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനുള്ളത്.


ഒക്ടോബര്‍ 11ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 22ാം തിയതി വരേയാണ് സമയം. ഇതുവരെ ഒരാള്‍ മാത്രമാണ് പത്രിക നല്‍കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 183 തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ തമിഴ്‌നാട് സേലം സ്വദേശി ഡോ. പത്മരാജനാണ് പത്രിക നല്‍കിയ ഏകവ്യക്തി.
സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ മണ്ഡലത്തില്‍ ഇനി നടക്കാനുള്ളത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളാണ്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആണ് ആദ്യം നടക്കുക.


നാളെ വൈകിട്ട് ഏഴിന് നടക്കുന്ന യു.ഡി.എഫ് കണ്‍വന്‍ഷനില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 21നാണ് എല്‍.ഡി.എഫ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ നടക്കുക. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.പി പീതാംബരന്‍, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി എം.എല്‍.എ, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍വഹാബ് എന്നിവര്‍ പങ്കെടുക്കും. എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 22ന് രാവിലെ പത്തിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago