HOME
DETAILS

മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ്ചാണ്ടി തട്ടിയെടുത്തതായി പരാതി

  
backup
September 18, 2017 | 11:44 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടി അനധികൃതമായി കൈവശം വച്ചിരിക്കുന്ന മാത്തൂര്‍ ദേവസ്വത്തിന്റ 34 ഏക്കര്‍ ഭൂമി തിരികെ ലഭിക്കണമെന്നും തട്ടിപ്പിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാത്തൂര്‍ ദേവസ്വം അധികൃതര്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമയ്ക്ക് പരാതി നല്‍കി. തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ വീടിന്റെ തൊട്ടടുത്തുള്ള ദേവസ്വം ഭൂമി എത്രയും പെട്ടെന്ന് തിരിച്ചു നല്‍കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നുമാണ് പരാതിയിലുള്ളത്.
മന്ത്രി തോമസ്ചാണ്ടിയുടെ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ വീടിനോട് ചേര്‍ന്ന് പമ്പാനദിയുടെ മറുകരയിലാണ് ഈ 34 ഏക്കര്‍ വിവാദഭൂമി. മാത്തൂര്‍ ദേവസ്വത്തിന്റെ ഈ ഭൂമിയാണ് പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയത്.പിന്നീട് ഈ ഭൂമി തോമസ്ചാണ്ടി വെറും ഏഴു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഇതിനിടയില്‍ ദേവസ്വം കോടതിയെ സമീപിച്ചു. ലാന്‍ഡ് ട്രിബ്യൂണല്‍ അപ്പലറ്റ് കോടതി ഭൂമിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി. പിന്നീട് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവച്ചു. നാല് മാസത്തിനകം ഈ ഭൂമി യഥാര്‍ഥ ഉടമയ്ക്ക് തിരിച്ച് കൊടുക്കണമെന്ന നിര്‍ദ്ദേശം 2014 സെപ്തംബറില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഓരോ സാങ്കേതിക കാരണം പറഞ്ഞ് ലാന്‍ഡ് ട്രിബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ദേവസ്വത്തിന്റെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ ശുപാർശ: ധൃതിപിടിച്ച തീരുമാനത്തിനില്ലെന്ന് സർക്കാർ; പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചേക്കും

Kerala
  •  2 months ago
No Image

'ഇ.ഡി അന്വേഷണം തടയണം'സിഎംആര്‍എല്‍ ഹരജി ഇന്ന് ഹൈക്കോടതിയില്‍; വീണക്കും നിര്‍ണായകം

Kerala
  •  2 months ago
No Image

ട്രംപിന്റെ 'മാനസികാരോഗ്യവും ബുദ്ധിയും' പെർഫെക്ട്; പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് വൈറ്റ്ഹൗസ്

International
  •  2 months ago
No Image

സ്‌കൂട്ടര്‍ കത്രിക വച്ച് സ്റ്റാര്‍ട്ടാക്കുന്നത് കണ്ട് കളിയാക്കി; പള്ളുരുത്തിയില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala
  •  2 months ago
No Image

യു.എ.ഇയിൽ താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത | UAE Weather updates

uae
  •  2 months ago
No Image

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയായുണ്ടായ ആക്രമണം: ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

Kerala
  •  2 months ago
No Image

അര്‍ഷിദിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ ആത്മഹത്യയും അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലിസ് അന്വേഷിക്കുന്നു

Kerala
  •  2 months ago
No Image

തൃശ്ശൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു

uae
  •  2 months ago
No Image

യുഎസിൽ വിവാഹദിവസം മലയാളി നവ​ദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം; വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരുക്ക്

International
  •  2 months ago
No Image

ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ക്ക് വലിയ മെച്ചം | India Oman Trade Pact

oman
  •  2 months ago