കാക്കനാട്ടെ ഗതാഗത നിയന്ത്രണം സ്വകാര്യ ബസുകളുടെ പ്രതിഷേധത്തില്‍ വലഞ്ഞ് യാത്രക്കാര്‍
കാക്കനാട്: സിഗ്‌നല്‍ ജങ്ഷനിലെ വാഹനക്കുരുക്കഴിക്കാനുള്ള ഗതാഗത പരിഷ്‌കാരത്തെ തുടര്‍ന്ന് സിറ്റി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് പ്രതിഷേധം തുടരുന്നു.
ശനിയാഴ്ച തുടങ്ങിയ ബസുകളുടെ പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ കാക്കനാട്ടിലെ നിരവധി സ്ഥാപനങ്ങളിലേക്ക് ബസില്‍ വരുന്ന ജീവനക്കാരും യാത്രക്കാരുമാണ് ഇത് മൂലം ബുദ്ധിമുട്ടിലായത്.
സിവില്‍ സ്റ്റേഷനും ജില്ല പഞ്ചായത്തിനും മുന്നില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാത്ത പൊലിസ് നടപടിയാണ് പ്രതിഷേധത്തിന് കാരണമായത്. സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം നടന്നാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും ബസില്‍ കയറുന്നത്. ജില്ലാ പഞ്ചായത്തിന് മുന്നില്‍ നിന്ന് യാത്രക്കാരെ കയറ്റാനായി കിടന്നിരുന്ന സ്വകാര്യ ബസുകളെ സ്റ്റാന്‍ഡിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത്. കിഴക്ക് നിന്നും വരുന്ന വാഹനങ്ങള്‍ ജില്ല പഞ്ചായത്തിന് മുന്നില്‍ കൂടുതലായി എത്തിയതോടെയാണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുകളെ ഒഴിവാക്കിയത്.
ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും ജില്ല പഞ്ചായത്തിനും മുന്നിലും ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല.
യാത്രക്കാരെ കയറ്റി ഇറക്കാനുള്ള സ്റ്റോപ്പ് മാത്രമാണ് ജില്ലാ പഞ്ചായത്തിന് മുന്നിലുള്ളത്. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇടപ്പള്ളി ട്രാഫിക് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."