ഗോത്രക്ഷേമ സദസിന് 23ന് മേത്തൊട്ടിയില്‍ തുടക്കമാകും
തൊടുപുഴ: ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഒരുമിച്ച് പങ്കെടുക്കുന്ന ഗോത്രക്ഷേമ സദസ്സ് (ജി കെ എസ്) പരിപാടിക്ക് 23ന് തുടക്കമാകുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി അറിയിച്ചു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മേത്തൊട്ടി ഊരുകൂട്ടത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് തുടക്കം. തുടര്‍ന്ന് 4 മണിക്ക് പൂച്ചപ്ര കുടിയും സന്ദര്‍ശിക്കും. ജില്ലയിലെ 313 ആദിവാസി കുടികളും നേരിട്ട് സന്ദര്‍ശിക്കുന്ന പരിപാടിക്കാണ് ശനിയാഴ്ച തുടക്കമാകുന്നത്.
ഇടുക്കി ജില്ലാ വികസന സമിതിയോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഊരുമൂപ്പന്‍മാര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആമുഖ പ്രസംഗം നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആദിവാസി ക്ഷേമപദ്ധതികള്‍ ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് നേരിട്ട് പരിശോധിക്കുന്നതിനുമാണ് പ്രത്യേക സന്ദര്‍ശന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ആദിവാസി ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ, ഏതെങ്കിലും നിലയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. കുടിയിലെ ആദിവാസി സമൂഹത്തിന്റെ ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, ജീവിത നിരവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ജീവനോപാധികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുയാണ് ലക്ഷ്യം.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍, വനം, പൊലിസ്, എക്‌സൈസ്, വിദ്യാഭ്യാസം, കൃഷി, എസ് എസ് എ, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ്, കുടുംബശ്രീ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ വകുപ്പു മേധാവികളും, മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."