HOME
DETAILS

തമിഴ്‌നാട്ടില്‍ അയോഗ്യരാക്കിയ എം.എല്‍.എമാര്‍ ഹൈക്കോടതിയില്‍; ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും

  
backup
September 19 2017 | 22:09 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b0


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുന്നു. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയില്‍ രൂപംകൊണ്ട അധികാരത്തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി പളനിസാമി പക്ഷവും ടി.ടി.വി ദിനകരന്‍ പക്ഷവും തുറന്ന യുദ്ധത്തിലേക്ക്.
ദിനകരനെതിരേ ശക്തമായ നീക്കം നടത്തിയ നിയമസഭാ സ്പീക്കര്‍ പി. ധനപാല്‍ ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ അയോഗ്യരാക്കിയത് ചോദ്യം ചെയ്ത് ദിനകരനും എം.എല്‍.എമാരും രംഗത്തെത്തിയത് സര്‍ക്കാരിന്റെ നിലനില്‍പിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയോഗ്യരാക്കിയത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാരിന് മുന്‍പില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
എം.എല്‍.എമാരുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഇന്നലെയാണ് എം.എല്‍.എമാര്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്പീക്കറുടെ നടപടിയെ തുടര്‍ന്ന് 234 അംഗ നിയമസഭയില്‍ ഭരണ പക്ഷത്തിന് വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനുള്ള അംഗ സംഖ്യ നിലവിലുണ്ട്.
എന്നാല്‍ ഇത് തടയാനും 18 എം.എല്‍.എമാരെകൂടി പങ്കാളികളാക്കി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ആവശ്യമാണ് ദിനകരന്‍ മുന്നോട്ടുവയ്ക്കുന്നത്. 18 എം.എല്‍.എമാര്‍ അയോഗ്യരായതോടെ ജയലളിത അന്തരിച്ചതോടെ വന്ന ഒഴിവും ചേര്‍ത്ത് 19 സീറ്റുകളാണ് നിയമസഭയില്‍ ഒഴിവുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  22 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  22 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  22 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  22 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  22 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  22 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  22 days ago