വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ അനധികൃത കൈയേറ്റം വ്യാപകം
എടക്കര: വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന റവന്യൂ ഭൂമി കൈയേറി കെട്ടിട നിര്‍മാണം തകൃതിയായി നടക്കുന്നു. പുഴയോട് ചേര്‍ന്നുള്ള പലഭാഗങ്ങളില്‍ വന്‍തോതിലാണ് കൈയേറ്റം നടക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് സംഘമാണ് വഴിക്കടവില്‍ ഭൂമി കൈയേറി കെട്ടിടം നിര്‍മിക്കുന്നത്. പുഴയുടെ വശങ്ങളില്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഒന്നും കണക്കിലെടുക്കാതെയാണ് കെട്ടിടങ്ങള്‍ ഉയരുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥയുടെ ഒത്താശ ഇവക്ക് സഹായത്തിന് ഉണ്ടെന്നാണ് ആരോപണം.
കാരക്കോടന്‍പ്പുഴയുടെ വ്യാപകമായ കൈയേറ്റത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നത് പ്രദേശവാസികളായ ജനങ്ങളാണ്. അതിര്‍ത്തി വനത്തില്‍ കനത്ത മഴ പെയ്താല്‍ ഉണ്ടാവുന്ന മഴവെള്ള പാച്ചിലില്‍ നിരവധി കൃഷിയിടങ്ങളിലാണ് വെള്ളത്തിനടിയിലാവുന്നത്. വെള്ളം കയറി നിരവധി വീടുകളും തകര്‍ച്ച നേരിടുന്നുണ്ട്. കാരക്കോടന്‍ പുഴയിലെ കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്. അതേസമയം ഈ ഭൂമി തങ്ങളുടെ കൈവശമുള്ളതാണെന്നാണ് സ്ഥലം കൈവശം വച്ചിരിക്കുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."