എടക്കരയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്ല; കേസുകള്‍ അവതാളത്തില്‍
എടക്കര: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കിള്‍ ഓഫിസിന് മേധാവിയെ നിയോഗിക്കാത്തതിനാല്‍ സര്‍ക്കിളിനു കീഴിലുള്ള വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകള്‍ അവതാളത്തിലായിരിക്കുകയാണ്.
ഒരു മാസമായി സി.ഐയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. താഴെ മാമാങ്കരയില്‍ മൃഗവേട്ടസംഘം ഒരുക്കിയ കെണിയില്‍ നിന്നു ഷോക്കേറ്റ് കോയിക്കര മാത്യു എന്ന കരകര്‍ഷകന്‍ മരണപ്പെട്ടതും പൂക്കോട്ടുമണ്ണയില്‍ മുന്‍ പഞ്ചായത്തംഗം പാലമുട്ടില്‍ യേശുദാസിന്റെ വീട്ടിലെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയതും മാമ്പൊയില്‍ വീട്ടില്‍ കയറി ഗൃഥനാഥനെ അക്രമിച്ചതുമുള്‍പ്പെടെ നിരവധി കേസുകള്‍ തെളിയിക്കാതെ കിടക്കുകയാണ്. എടക്കരയില്‍ സര്‍ക്കിള്‍ ഓഫിസ് അനുവദിച്ചിട്ട് ഏതാണ്ട് രണ്ടു മാസം മാത്രമാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ടായിരുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള അതിര്‍ത്തി വനമേഖല സ്ഥിതി ചെയ്യുന്നത് എടക്കര സര്‍ക്കിള്‍ ഓഫിസിന് കീഴിലാണ്. ഇന്‍സ്‌പെക്ടറെ ഉടന്‍ ിയമിക്കണമെന്ന് യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ആവിശ്യപ്പെട്ടു.
മാവോയിസ്റ്റ് സാന്നിധ്യം തെളിയിക്കപ്പെട്ട, പ്രത്യേകസുരക്ഷിതത്വം അനുവദിക്കേണ്ട മേഖല ആയിട്ടു പോലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം നടത്താതിരിക്കുന്നത് ഭരണകക്ഷിയുടെ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു. ഉടന്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി പി എന്നിവര്‍ക്ക് നിവേദനവും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."