HOME
DETAILS
MAL
ഇ.പി.എസ്- ഒ.പി.എസ് സഖ്യത്തിന് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണ്ടെന്ന് ഹൈക്കോടതി
backup
September 20 2017 | 08:09 AM
ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഇനിയൊരുത്തരവുണ്ടാവുന്നതു വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.
എം.എല്‍.എമാരെ അയോഗ്യരാക്കിയ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് നോട്ടിഫിക്കേഷന്‍ ഇറക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
18 എം.എല്‍.എമാരുടെ അഭാവതച്തില് എളുപ്പം വിശ്വാസം നേടാമെന്ന ഇ.പി.എസ്- ഒ.പി.എസ് സഖ്യത്തിന്റെ കണക്കു കൂട്ടലിന് തിരിച്ചടിായിരിക്കുകയാണ് വിധി.
എം.എല്‍.എമാര്‍ക്കെതിരായ നടപടി നിയമത്തിനെതിരാണെന്ന് ദിനകരന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ മാറ്റുക മാത്രമായിരുന്നു എം.എല്‍മാരുടെ ലക്ഷ്യമെന്നും സര്‍ക്കാറിനെ തള്ളിയിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിഭാഷകന് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."