നോര്‍ക്ക റൂട്സിന്റെ അംഗീകാരം: ആശങ്ക വേണ്ടെന്ന് സി.ഇ.ഒ
തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്റെ കമ്പനിയുടെയും ഡയറക്ടര്‍മാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. കെ.എന്‍ രാഘവന് അറിയിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വന്ന പാകപ്പിഴയാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. വെബ് സൈറ്റില്‍ വന്നുപെട്ട പിശക് തിരുത്തുന്നതിന് ഈമാസം 15ന് കമ്പനി രജിസ്ട്രാറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട് തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി രജിസ്ട്രാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഡോ. രാഘവന് അറിയിച്ചു. ഇപ്പോഴുണ്ടായ ആശയക്കുഴപ്പം ഒരുതരത്തിലും നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങളെയോ പദ്ധതികളെയോ ബാധിക്കില്ല. ഇതിനിടെ, പിശകുവന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
നടപടി എടുക്കുംമുന്പ് നോര്‍ക്ക റൂട്ട്സിന് നോട്ടിസ് നല്‍കിയിട്ടില്ലെന്നും സി.ഇ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."