കനത്ത മഴക്ക് ശമനം; മുംബൈ നഗരം സാധാരണ നിലയിലേക്ക്
മുംബൈ:കനത്ത മഴയെതുടര്‍ന്ന് വെള്ളത്തിനടിയിലായ മുംബൈ നഗരവും സമീപ പ്രദേശങ്ങളും സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഇന്നലെ മഴ കുറഞ്ഞതോടെ നഗരം സാധാരണ നിലയിലായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകരാറിലായ ഗതാഗതവും പൂര്‍വ സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
മഴശക്തമായതിനെ തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടി സര്‍വിസുകള്‍ അടക്കമുള്ളവ നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്ന് മുംബൈ നഗരം നിശ്ചലമായിരുന്നു.
ചൊവ്വാഴ്ച റെക്കോര്‍ഡ് മഴയാണ് നഗരത്തിലുണ്ടായത് രാത്രി 8.30 മുതല്‍ 11.30 വരെ 225.3 മി.മീറ്റര്‍ മഴയാണ് നഗരത്തിലുണ്ടായത്.
കനത്ത മഴ വിമാന സര്‍വീസുകളെയും ബാധിച്ചിരുന്നു. 56 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. മഴയില്‍ പ്രധാന റണ്‍വേയില്‍ നിന്ന് ഒരു വിമാനം തെന്നിമാറിയതാണ് സര്‍വീസുകളില്‍ മാറ്റം വരുത്താന്‍ ഇടയാക്കിയത്. ഇന്നലെ മഴയുടെ ശക്തി കുറഞ്ഞതോടെ സര്‍വിസുകള്‍ സാധാരണ നിലയിലേക്ക് മാറിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."