അഭയാര്‍ത്ഥികളെ ഭയക്കുന്ന പ്രധാനമന്ത്രിയാണ് മോദി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അഭയാര്‍ത്ഥികളെ ഭയക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വിമര്‍ശനം.
സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. ഇന്ത്യയില്‍ അസഹിഷ്ണുതയും മതങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ധിക്കുന്നതില്‍ ലോകം ആശങ്കയുണര്‍ത്തുന്നുണ്ട്. നിരവധി സംസ്‌കാരങ്ങളും ഭാഷകളും മതങ്ങളുമായി സന്തോഷത്തോടെ പരസ്പര സൗഹാര്‍ദത്തോടെ ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍. കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് ഇതിന് പ്രാപ്തമാക്കിയത്.
21ാം നൂറ്റാണ്ടില്‍ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള ഉത്തരമാണ് ഇന്ത്യയെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യക്കാരുമായി സംസാരിക്കുകയായിരുന്നു രാഹുല്‍. ചില ശക്തികള്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത് ഇത് രാജ്യത്തെ അപകടാവസ്ഥയിലാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."