HOME
DETAILS

പ്രതിസന്ധിയിലായ ഓട് വ്യവസായ മേഖലയെ അവഗണിച്ച് സര്‍ക്കാര്‍

  
backup
September 21 2017 | 04:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%93%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5


ഫറോക്ക്: പ്രതിസന്ധി നേരിടുന്ന ഓട് വ്യവസായ മേഖലയോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. ഓടു നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ കളിമണ്ണ് ലഭിക്കാത്തതിനാല്‍ കമ്പനികള്‍ ഓരോന്നായി അടച്ചുപൂട്ടിയിട്ടും സംരക്ഷിച്ചു നിര്‍ത്തുന്നതിനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികള്‍ നിവേദനം നല്‍കിയിട്ടു പോലും വകുപ്പ് മന്ത്രി കാര്യമായി ഇടപെടലുകള്‍ നടത്താത്തതില്‍ വ്യവസായ മേഖലയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിസന്ധി നേരിടുന്ന കളിമണ്ണ് വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ വേജസ് സപ്പോര്‍ട്ട് സ്‌കീമെങ്കിലും നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളിലാണ് പ്രധാനമായും ഓട് നിര്‍മാണ ഫാക്ടറികളുള്ളത്. ഈ സ്ഥലങ്ങളിലെല്ലാം കളിമണ്ണ് ലഭിക്കാത്ത കാരണത്താല്‍ നിരവധി കമ്പനികള്‍ ഇതിനോടകം പൂട്ടിപ്പോയിട്ടുണ്ട്. ഫറോക്ക് മേഖലയില്‍ ആറു മാസത്തിനിടെ മൂന്നു കമ്പനികളാണ് അടച്ചുപൂട്ടിയത്. കമ്പനീസ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവയ്‌ക്കെല്ലാം താഴിടുന്നത്. കളിമണ്ണ് ലഭിക്കുന്നില്ലെന്ന കാരണം കാണിച്ച് തൊഴിലാളികള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാതെ പ്രവര്‍ത്തനം പെട്ടെന്ന് അവസാനിപ്പിക്കുകയാണ്. മുന്നറിയിപ്പില്ലാതെ കമ്പനികള്‍ അടച്ചുപൂട്ടുന്നതിനാല്‍ അടുത്തിടെ മൂന്നൂറില്‍പ്പരം തൊഴിലാളികളാണ് വഴിയാധാരമായത്.

അടച്ചുപൂട്ടിയ കമ്പനിക്ക് മുന്നില്‍ മാസങ്ങളായി തൊഴിലാളികള്‍ രാപകലില്ലാതെ സമരം നടത്തിയിട്ടും വിഷയം പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ജില്ലക്കാരനായ തൊഴില്‍ മന്ത്രിക്ക് ഓട് വ്യവസായവുമായി അഭേദ്യമായ ബന്ധമുണ്ടായിട്ടും വിഷയത്തില്‍ ഇടപെടാത്തത് തൊഴിലാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഓട് നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരഹിരിച്ച് തൊഴിലാളികളും കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതകമറ്റണമെന്ന് കാണിച്ചു നിവേദനം നല്‍കിയിട്ടും ലേബര്‍ ഓഫിസര്‍ക്ക് കൈമാറുക മാത്രമാണ് മന്ത്രി ചെയ്തത്. തിരുവനന്തപുരത്ത് ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മന്ത്രി പങ്കെടുക്കാത്തതില്‍ കടുത്ത നിരാശയിലാണ് തൊഴിലാളികള്‍.


ജില്ലാ ലേബര്‍ ഓഫിസര്‍ മുതല്‍ സംസ്ഥാനതലം വരെയുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമാകാത്തതാണ് തൊഴിലാളികളെ കുഴക്കുന്നത്. എല്ലാ ചര്‍ച്ചയിലും കളിമണ്ണ് ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞു കമ്പനി ഉടമകള്‍ ഒഴിഞ്ഞു മാറുകയാണ്. കളിമണ്ണ് ലഭിക്കുകയാണെങ്കില്‍ കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഉടമകള്‍ ഇതിനോടകം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് കളിമണ്ണ് ലഭ്യമാക്കുന്നതിന് ഉപഗ്രഹസര്‍വേ നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും കേരള സര്‍ക്കാരിന്റെ നീര്‍ത്തട സംരക്ഷണ നിയമവുമാണ് കളിമണ്ണ് ഖനനത്തിനു തടസമായി നില്‍ക്കുന്നത്. ബാര്‍ വിഷയത്തിലും കരിങ്കല്ല് ഖനനത്തിനും നിയമം ഭേദഗതി ചെയ്തതു പോലെ കളിമണ്ണ് ഖനനത്തില്‍ ഭേദഗതി വരുത്താന്‍ തയാറാകാത്തത് സര്‍ക്കാരിന് ഓട് വ്യവസായം നിലനിര്‍ത്തുന്നതിനുള്ള താല്‍പര്യമില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പരസ്ഥിതി സംരക്ഷണ സംഘടനകള്‍ വിവിധ പ്രശ്‌നങ്ങളില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള പരാതികളില്‍ കേസ് നിലനില്‍ക്കുന്നതും ഇതിനു തടസമായിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങള്‍ക്ക് മാസങ്ങളായി വറുതിയുടെ ദിനങ്ങളാണ്. ഓണവും പെരുന്നാളുമെല്ലാം ഇവര്‍ പട്ടിണിയിലാണ് കഴിച്ചുകൂട്ടിയത്. കശുവണ്ടിയും പരുത്തിയും ലഭിക്കാതെ വരുമ്പോള്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വേജസ് സപ്പോര്‍ട്ടിങ് സ്‌കീം കളിമണ്ണ് വ്യവസായത്തിലും നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അതേസമയം അടച്ചുപൂട്ടിയ കമ്പനികളിലുള്‍പ്പെടെ ലക്ഷകണക്കിനു ഓടുകള്‍ വില്‍പന നടത്താതെ കെട്ടിക്കിടക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, കമ്പനി ഉടമകള്‍ എന്നിവരൊന്നിച്ചുള്ള ഓട് വ്യവസായ സംരക്ഷണസമിതി സംസ്ഥാന തലത്തില്‍ സെക്രട്ടേറിയറ്റ്, കലക്ടറേറ്റ് ഉപരോധങ്ങളടക്കുമുള്ള ശക്തമായ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി

Kerala
  •  8 days ago
No Image

ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-05-03-2025

PSC/UPSC
  •  8 days ago
No Image

"യുക്രെയ്‌ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്

latest
  •  8 days ago
No Image

യുഎഇയില്‍ മലയാളികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി; സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയിരുന്നെന്ന് വിദേശകാര്യമന്ത്രാലയം 

uae
  •  8 days ago
No Image

ഉംറക്കായി യാത്ര പുറപ്പെടുമ്പോള്‍ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

Saudi-arabia
  •  8 days ago
No Image

സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് പറന്ന് കിവികൾ; കിരീടപ്പോരിൽ എതിരാളികൾ ഇന്ത്യ

Cricket
  •  8 days ago
No Image

കടം തിരിച്ചടക്കാതെ മുങ്ങാന്‍ ശ്രമിച്ച 43,290 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  8 days ago
No Image

ഗസയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു; ഇസ്രാഈൽ ഉപരോധം തുടരുന്നു

International
  •  8 days ago