HOME
DETAILS
MAL
എം.പി-എം.എല്‍.എ ഫണ്ട്; നിര്‍വഹണ പുരോഗതി വിലയിരുത്തി
backup
September 21 2017 | 04:09 AM
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് അംഗങ്ങളുടെയും 13 നിയമസഭാ അംഗങ്ങളുടെയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതി ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കലക്ടറേറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വേഗത്തില്‍ നടപ്പിലാക്കാനും ഫണ്ട് വിനിയോഗം 100 ശതമാനമാക്കാനും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ ജെസി ഹെലന് ഹമദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."