കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി
മാനന്തവാടി: കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പരുക്കുമായെത്തിയ രോഗിയെ മതിയായ ചികിത്സ നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്യുകയും ഇത് അന്വേഷിക്കാന്‍ എത്തിയ പൊതുപ്രവര്‍ത്തകരെ അകാരണമായി കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച പൊലിസ് നടപടികള്‍ക്കെതിരേ കര്‍ഷക കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
കെ.ജി.എം.ഒ നേതാവിന്റെ ഭാര്യയായ ഡോക്ടറെ സമ്മര്‍ദത്തില്‍പ്പെടുത്തി ജില്ലാ ആശുപത്രിയെ രാഷ്ട്രീയ വേദിയാക്കി സി.പി.എമ്മിനു വേണ്ടി കെ.ജി.എം.ഒ ദാസ്യവേല ചെയ്യുകയാണ്. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ എത്തിയ രോഗികളെ പരിശോധിക്കാതെ ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് ജോണ്സണ് ഇലവുങ്കല്‍ അധ്യക്ഷനായ യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം ബെന്നി, എക്കണ്ടി മൊയ്തൂട്ടി, എം.എ പൗലോസ്, കവിയില്‍ ജോണ്‍, വിജയന് തോമ്രാകുടി, സഹദേവന് കെ.എസ്, ഗിരിഷ് കുമാര്‍ എം.കെ, ആന്റണി വെള്ളാകുഴി, എം.ടി ജോസഫ്, ഗോവിന്ദന് പാലിയണ, വി.വി മത്തായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."