HOME
DETAILS

കീഴാറ്റൂര്‍ സമരം: ഐക്യദാര്‍ഢ്യ സമിതി രൂപീകരണ യോഗം ഇന്ന്

  
backup
September 21 2017 | 06:09 AM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%a6%e0%b4%be

 

തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് കിസാന്‍ ചെയര്‍മാന്‍ ടി.ഒ മോഹനന്‍. വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരായി കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം ആറോടെയാണ് കാര്‍ഷിക പാരിസ്ഥിതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കിസാന്‍ പ്രവര്‍ത്തകര്‍ കീഴാറ്റൂരില്‍ എത്തിയത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് തന്നെ കുറഞ്ഞുവരുന്ന കാലഘട്ടത്തില്‍ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് വിശദമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടുളള സമരമാണ് കീഴാറ്റൂരില്‍ നടക്കുന്നതെന്നും ടി.ഒ മോഹനന്‍ പറഞ്ഞു. എം. രത്‌നകുമാര്‍, രാജേഷ്, പി.ടി ഗിരിജ, പി. നാരായണന്‍, പാറയില്‍ രാജന്‍ എന്നിവരും ഉണ്ടായിരുന്നു. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നിരാഹാരം പതിനൊന്നു ദിവസം പിന്നിട്ട സാഹചര്യത്തില്‍ സമരം നഗരത്തിലേക്ക് വ്യാപിപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലയിലെ പരിസ്ഥിതി, പൗരാവകാശ, പ്രതിരോധ പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരണ യോഗം ചേരും. ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം സമരത്തെ പിന്തുണക്കുന്ന മുഴുവനാളുകളും. സമരത്തിന്റെ ഭാഗമായി വയല്‍ക്കിളി പ്രവര്‍ത്തകര്‍ തളിപ്പറമ്പ് നഗരത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago