എം.പിയുടെ സമരം രാഷ്ട്രീയ നാടകമെന്നു ബി.ജെ.പി
നീലേശ്വരം: പി.കരുണാകരന്‍ എം.പി പള്ളിക്കരയില്‍ മൂന്നു ദിവസമായി നടത്തിയ ജനകീയ രാപകല്‍ സത്യാഗ്രഹം പ്രത്യേകിച്ചൊന്നും നേടാതെ അവസാനിപ്പിച്ച രാഷ്ട്രീയനാടകമാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും എം.പിയും ചേര്‍ന്നു മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു സമരം. മേല്‍പാലം നിര്‍മാണത്തിനായി എത്ര ചെലവു വന്നാലും സാരമില്ലെന്നു നേരത്തെ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനു സ്ഥലം കണ്ടെത്തിക്കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമയബന്ധിതമായി കുരുക്കു നീക്കിക്കൊടുക്കുകയായിരുന്നു എം.പി ചെയ്യേണ്ടിയിരുന്നത്.
മഞ്ചേശ്വരം താലൂക്കില്‍ മാത്രമാണു സ്ഥലമെടുപ്പു പൂര്‍ത്തിയായത്. പള്ളിക്കര മേല്‍പാലം ടെന്‍ഡര്‍ നടപടി രണ്ടു മാസത്തിനകമെന്ന പ്രഖ്യാപനത്തില്‍ പുതുമയില്ല. സമരത്തിനും മുന്‍പു ടെന്‍ഡര്‍ നടപടിയുടെ ഘട്ടത്തിലേക്കെത്തിയിരുന്നു പള്ളിക്കര മേല്‍പാലം. ആറു വരി ദേശീയപാത വരുമ്പോള്‍ പള്ളിക്കരയിലെ മേല്‍പാലം നാലു വരിയില്‍ തന്നെ ചുരുങ്ങി നില്‍ക്കുമെന്നതാകും സമരഫലമെന്നും ശ്രീകാന്ത് പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രന്‍, സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു വിജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."