വിദ്യാഭ്യാസ രംഗത്ത് കേരള മോഡലിന് പോരായ്മകളുണ്ടെന്ന് കെ.വി തോമസ് എം.പി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും കേരള മോഡലിന് പോരായ്മകളുണ്ടെന്ന് കെ.വി തോമസ് എം.പി. വിദ്യാര്‍ഥികള്‍ക്കായുള്ള പഠനസഹായികളുടെ രാജ്യത്തെ പ്രമുഖ പ്രസാധകരായ ഓസ്‌വാല്‍ ബുക്‌സ് 'കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും കുട്ടികള്‍ക്ക് പോഷകാഹാരവും മികച്ച പുസ്തകങ്ങളും സ്‌കൂളുകളില്‍ ക്രമീകരിക്കണമെന്നും കെ.വി തോമസ് പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കോളജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ എം.എസ് ജയ എന്നിവരെ കൂടാതെ സകൂള്‍ പ്രിന്‍സിപ്പല്‍മാര്‍, എസ്.സി.ഇ.ആര്‍.ടി, എസ്.ഐ.ഇ.ടി, ഡി.എച്ച്.എസ്.ഇ, സര്‍വശിക്ഷാ അഭിയാന്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ദ്ധരും സംവാദത്തില്‍ പങ്കെടുത്തു.
ഫോറം ഫോര്‍ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് ഓണ്‍ എഡ്യുക്കേഷന്‍, എണ്‍വയണ്‍മെന്റ്, ഹെല്‍ത്ത് ആന്‍ഡ് അഗ്രികള്‍ച്ചറിന്റെ (ഫിജീഹ) പങ്കാളിത്തത്തോടെയാണ് സംവാദം സംഘടിപ്പിച്ചത്. ഐ.സി.ടി-വിദ്യാഭ്യാസത്തിന്റെ മികച്ച പ്രയോഗവും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കാം എന്നീ വിഷയങ്ങളില്‍ ഫിജീഹ തയാറാക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പ്രകാശനവും ചടങ്ങില്‍ കെ.വി തോമസ് നിര്‍വഹിച്ചു. ഓസ്‌വാല്‍ ബുക്‌സ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ പ്രശാന്ത് ജെയിന്‍, ഫിജീഹ പ്രസിഡന്റ് നവനീത് ആനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."