ഇന്ധനവില വര്‍ധന; യൂത്ത്‌കോണ്‍ഗ്രസ് മോദിയുടെ കോലം കത്തിച്ചു
കരുനാഗപ്പള്ളി: രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഇന്ധനവിലവര്‍ധനവ് നടത്തി ജനജീവിതം ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ നടപടിയില്‍ പ്രതിഷേധിച്ചു കുലശേഖരപുരം പുന്നക്കുളത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യു.പി.എ സര്‍ക്കാര്‍ രാജ്യം ഭരിച്ചപ്പോള്‍ പെട്രോളിയം വിലവര്‍ധനവിന്റെ പേരില്‍ സമരാഭാസം നടത്തിയ ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്റെയും മുന്നണികള്‍ കേന്ദ്രസംസ്ഥാനം ഭരിക്കുമ്പോള്‍ ജനങ്ങളെ വെല്ലുവിളിച്ചു മത്സരബുദ്ധിയോട് കൂടി ഇന്ധനവില വര്‍ധനവ് നടത്തി ജനങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എസ്. പുരം സുധീര്‍ അഭിപ്രായപ്പെട്ടു.
പെട്രോള്‍ വാങ്ങുന്നത് രാജ്യത്തെ കോടീശ്വരന്മാരാണെന്ന് വിഡിത്തം പ്രസംഗിച്ച കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്രമന്ത്രി കേരളത്തിന്റെ പ്രതീക്ഷയേക്കാള്‍ വലിയ അപമാനമായി തീര്‍ന്നിരിക്കുകയാണെന്നും ഇതിലൂടെ സാധാരണ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം തെളിയിച്ചിരിക്കുകയാണെന്ന് യോഗം ആരോപിച്ചു.
പുത്തന്‍തെരുവില്‍ നടന്ന യോഗത്തില്‍ അഫ്‌സല്‍ പുന്നക്കുളം അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുറുങ്ങപ്പള്ളി അരുണ്‍, രാമചന്ദ്രന്‍, അല്‍ത്താഫ്, അനീഷ്, ആദില്‍, ആസിഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."