സാമൂഹ്യമാധ്യമങ്ങളില്‍ ഇസ്‌ലാംവിരുദ്ധ വാക്കുകള്‍ ഉപയോഗിക്കുന്നത് ചൈന നിരോധിച്ചു
ബെയ്ജിങ്: സാമൂഹ്യമാധ്യമങ്ങളില്‍ ഇസ്‌ലാംവിരുദ്ധ വാക്കുകള്‍ ഉപയോഗിക്കുന്നത് ചൈന നിരോധിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍നെറ്റില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരേ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവിനെ തുടര്‍ന്ന് ഇസ്‌ലാമിനെതിരേയുള്ള പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കംചെയ്തു.
സമാധാനത്തിന്റെ മതം, പരിസ്ഥിതിയുടെ മതം തുടങ്ങിയ വാക്കുകളാണ് ഇസ്‌ലാം മതത്തെ വിളിക്കാനായി ഉപയോഗിക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളും ഗൂഗിളും ചൈനയില്‍ ലഭ്യമല്ല. വെയ്‌ബോ പോലെയുള്ള സാമൂഹ്യമാധ്യമങ്ങളാണ് ചൈനയില്‍ ഉപയോഗിക്കുന്നത്. ചൈനയില്‍ ഉയിഗൂര്‍ വംശജര്‍ ഉള്‍പ്പെടെ 21 മില്യന്‍ മുസ്‌ലിംകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മതവിഭാഗങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ചൈന ഈയിടെ കൊണ്ടുവന്നിരുന്നു.
പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടെ പരിപാടികള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ളവയാണ് നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."