ന്യായീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ച്; സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം
കോഴിക്കോട്: ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിനു സമീപത്തുള്ള പാവമണി റോഡിലെ പൊലിസ് ക്വാര്‍ട്ടേഴ്‌സ് ഭൂമി അനധികൃതമായി വിട്ടുനല്‍കാന്‍ ശ്രമിച്ച നടപടി ന്യായീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിസവം ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിന്റെയും ക്വാര്‍ട്ടേഴ്‌സിന്റെയും ഭൂമി ഒരേ ആധാരത്തിലാണെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് പറയുന്നത്. മുതലക്കുളത്തുള്ള ഭദ്രകാളി ക്ഷേത്രത്തിന് അനധികൃതമായി മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുന്നുവെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
വര്‍ഷങ്ങളായി സിറ്റി പൊലിസിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പൊലിസുകാരുടെ ശമ്പളത്തില്‍നിന്ന് 20 രൂപം വീതം ഈടാക്കുകയും ചെയ്തിരുന്നു. ഉത്തരമേഖലാ ഡി.ജി.പിയുടെ പ്രത്യേക താല്‍പര്യത്തിനനുസരിച്ചാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണമുയര്‍ന്നത്. സ്വന്തം നിലക്ക് ചെലവഴിക്കാന്‍ കഴിയുന്ന ഫണ്ട് ഉള്‍പ്പെടെ മേലുദ്യോഗസ്ഥര്‍ ഇതിനായി വിനിയോഗിക്കുന്നതായാണ് വിവരം. ഒരു ലക്ഷത്തോളം രൂപം ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ വാതില്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത വിഷയമുള്‍പ്പെടെ അടുത്തകാലത്തായി മേലുദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന പല നടപടികളും സേനാംഗങ്ങള്‍ക്കിടയിലെ അമര്‍ഷം വര്‍ധിപ്പിക്കുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പ് പൊലിസ് ക്വാര്‍ട്ടേഴ്‌സിലെ നിരവധി കുടുംബാംഗങ്ങള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടും ഒരു പൊലിസുകാരന്റെ ഭാര്യ അസുഖം ബാധിച്ച് മരിച്ചിട്ടും ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥയുള്‍പ്പെടെയുള്ള കാര്യത്തില്‍ ശ്രദ്ധിക്കാത്ത മേലുദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള വ്യക്തി താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനെതിരേയാണ് സേനയില്‍ പ്രതിഷേധം. ഈ മാസം 24നു സേനയിലെ ക്യുക്ക് റെസ്‌പോണ്‍സ് ടീമാംഗങ്ങള്‍ക്കായുള്ള പരിശീലന ക്യാംപില്‍ പങ്കെടുക്കേണ്ടവര്‍ക്കു ചെലവാകുന്ന 3,000 രൂപ എങ്ങനെ കണ്ടെത്തണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവര്‍ക്ക് പ്രത്യേക യൂനിഫോമും ആവശ്യമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ക്ഷേത്രത്തിന്റെ സൗകര്യം വര്‍ധിപ്പിക്കാനായി ഇപ്പോള്‍ ഭൂമി വിട്ടുനല്‍കുന്നത്.
ക്ഷേത്രത്തിന്റെ സുരക്ഷക്കും പരിപാലനത്തിനുമായി എ.ആര്‍ ക്യാംപില്‍നിന്ന് എസ്.ഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനെ സ്ഥിരം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 'അമ്പലം എസ്.ഐ' എന്നാണ് പരിഹാസരൂപത്തില്‍ പൊലിസുകാര്‍ക്കിടയില്‍ ഈ ഡ്യൂട്ടിക്കുള്ള വിളിപ്പേര്. ഈ ഡ്യൂട്ടിക്കും സഹായികള്‍ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് രണ്ടോ മൂന്നോ സി.പി.ഒമാരെയും ഡ്യൂട്ടിക്ക് നിര്‍ത്താറുണ്ടെന്ന് സൂചനയുണ്ട്. മുന്‍ കമ്മിഷണറായിരുന്ന ജയകുമാര്‍ ഐ.പി.എസ് വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും സ്ഥലം മാറിപ്പോയതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ സേനയിലെ ഒരുവിഭാഗം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."