ആര്.എസ്.എസ് സംസാരിക്കുന്നത് ശൗര്യത്തെക്കുറിച്ച്: പ്രൊഫ. പാപ്പുട്ടി
കോഴിക്കോട്: ആര്.എസ്.എസ് സംസാരിക്കുന്നത് ശൗര്യത്തെക്കുറിച്ച് മാത്രമാണെന്നും മനുഷ്യനെ കൊല്ലുന്നത് ഇന്ത്യയില്‍ നിസാരകാര്യമായി മാറിയിരിക്കുകയാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കെ. പാപ്പുട്ടി. അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ലോക സമാധാനദിനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരന്റെ ശൗര്യം ബുദ്ധനും ഗാന്ധിയും നെഹ്റുവും ഇല്ലാതാക്കിയെന്നാണ് ആര്.എസ്.എസ് പരിതപിക്കുന്നത്. ശൗര്യം വീണ്ടെടുക്കാനുള്ള ആ സംഘടനയുടെ ശ്രമം ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും പന്സാരയുടെയുമെല്ലാം കൊലകളില്‍ വ്യക്തമാകുന്നുണ്ട്.
പൈലറ്റില്ലാ വിമാനങ്ങളുടെ കാലമാണിന്ന്. ശത്രുരാജ്യത്തെ അക്രമിക്കുമ്പോള്‍ സ്വന്തം സൈനികര്‍ക്കു ജീവപായം ഇല്ലാതാകുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതില്‍ കണ്ണിനും കാതിനും മനസിനുമൊന്നും സ്ഥാനമില്ലാതായി. യുദ്ധത്തിനായുള്ള ചില കോണുകളില്‍ നിന്നുള്ള അടങ്ങാത്ത ആവേഷം നാം പ്രാകൃത കാലത്തിലേക്കു തിരിച്ചുപോകുന്നതിന്റെ ആരംഭമാണെന്നും പാപ്പുട്ടി സൂചിപ്പിച്ചു. എ.കെ ചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. ഐ.വി ശശാങ്കന്, പി.വി വിജയരാഘവന്, ഇ.സി സതീശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."