ഇന്റര്‍നാഷനല്‍ ബിസിനസ് സെമിനാര്‍ നാളെ കോഴിക്കോട്ട്
കോഴിക്കോട്: ആഗോള തലത്തില്‍ ബിസിനസിന്റെ അനന്തസാധ്യതകളും വഴികളും പരിചയപ്പെടുത്തുന്ന ഇന്റര്‍നാഷനല്‍ ബിസിനസ് സെമിനാര്‍ നാളെ കോഴിക്കോട്ട് നടക്കും.ലോകത്ത് വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന പുതിയ ബിസിനസ് ട്രെന്റുകളും തിയറികളും വിശദമായി ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ബിസിനസുകളെ വിജയത്തിലെത്തിക്കുന്ന 25 വ്യത്യസ്ത വഴികളും വിശദമായി ചര്‍ച്ച ചെയ്യും.
നിക്ഷേപകരെ കണ്ടെത്താനുള്ള വഴികള്‍,ഓണ്‍ലൈന്‍ സ്ട്രാറ്റജി ഫോര്‍മുലേഷന്‍,ഇന്‍വെസ്റ്റേഴ്‌സ് മാനേജ്മന്റ്,സോഷ്യല്‍ മീഡിയഓഡിറ്റിങ്, ഓണ്‍ലൈന്‍ വെബ്‌സൈറ്റ് അനാലിസിസ് ആന്‍ഡ് വെബ് ഓഡിറ്റ് റിപ്പോര്‍ട്ടിങ് തുടങ്ങിയവയും സെമിനാറിന്റെ മുഖ്യ ആകര്‍ഷകങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബിസിനസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന ഏറ്റവും പുതിയ ടെക്‌നോളജികളെ നമ്മുടെ ബിസിനസിന് എങ്ങനെ ഉപയോഗപ്പെടുത്താം, ഇ-കൊമേഴ്‌സിന്റെ വിജയ ലോകം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ഷാന്‍, അമീന്‍ അഹ്‌സന്‍ എന്നിവര്‍ ക്ലാസ് നയിക്കും. ഫോണ്‍: 9142109109, 9809407543.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."