അറസ്റ്റിലായ മാവോയിസ്റ്റ് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ മൂലക്കൊമ്പ് ഊരില്‍അറസ്റ്റിലായ മാവോവാദി നേതാവ് തമിഴ്‌നാട് പന്നയ്യപുരം പരമകുടി സ്വദേശി അരൈകാശുവിന്റെ മകന്‍ കാളിദാസനെ (ശങ്കര്‍-47) ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാവിലെയാണ് ഇയാളെ അഗളി പൊലിസ് അറസ്റ്റ് ചെയ്തത്. ഷോളയൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇന്നലെ മുഴുവന്‍ ചോദ്യം ചെയ്ത കാളിദാസനെ പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഏതാനും ദിവസങ്ങളായി ആറോളം മാവോവാദികള്‍ ഊരു പരിസരത്തെത്തിയിരുന്നു. ഭക്ഷണം ശേഖരിക്കുന്നതിനായാണ് ഇവര്‍ എത്തിയത്. മാവോവാദി സംഘത്തിന്റെ സാന്നിധ്യം മനസിലാക്കി പൊലിസ് ഊര് വളഞ്ഞെങ്കിലും കൂടെയുണ്ടായിരുന്നവര്‍ കാട്ടില്‍ മറഞ്ഞു.
ശാരീരിക അസ്വാസ്ഥ്യവും കാലിനു പരുക്കുമുള്ളതിനാല്‍ കാളിദാസന് ഓടിരക്ഷപ്പെടാനായില്ല. ഭവാനി ദളത്തിലെ അംഗമാണ് പിടിയിലായ കാളിദാസന്‍. ഇയാളെ 2013-ല്‍ തമിഴ്‌നാട് കൃഷ്ണപുരം പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു.
അഗളി ഡിവൈ.എസ്.പി സുബ്രഹ്മണ്യന്‍, സി.ഐ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്നാണ് കാളിദാസനെ അറസ്റ്റ് ചെയ്തത്.
അതേസമയം, പൊലിസ് നടപടികളില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാളിദാസനെ കാണുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും പൊലിസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. തമിഴ്‌നാട് പൊലിസ് കാളിദാസന് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."