'ഐ.എന്‍.എല്ലുമായുള്ള സഹകരണം എല്‍.ഡി.എഫ് ഉപേക്ഷിക്കണം'
കണ്ണൂര്‍: ഐ.എന്‍.എല്ലുമായി സഹകരണം ഉപേക്ഷിക്കാന്‍ എല്‍.ഡി.എഫ് തയാറാകണമെന്ന് സേട്ട് സാഹിബ് സാംസ്‌കാരികവേദി. ഐ.എന്‍.എല്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സംസ്ഥാന ഭാരവാഹികള്‍ക്കും ഐ.എന്‍.എല്ലുമായോ ഇബ്രാഹിം സുലൈമാന്‍ സേട്ടുവുമായോ ബന്ധമില്ലാത്തവരാണ്. തട്ടിപ്പുകേസില്‍പെട്ട് ജയിലില്‍ കിടന്നവരും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ പണപ്പിരിവ് നടത്തി സാമ്പത്തിക ക്രമക്കേട് നടത്തിയവരും ഉള്‍പ്പടെയുള്ളവരാണ് ഇന്ന് ഐ.എന്‍.എല്‍ നേതൃത്വത്തിലുള്ളത്. നിരോധിത സംഘടനകളിലും മറ്റും പ്രവര്‍ത്തിച്ചവരും ഇപ്പോഴും രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് സംശയിക്കപ്പെടുന്നവരും ഇന്നും ഭാരവാഹികളാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലുമായുള്ള ബന്ധം ഇടതുപക്ഷത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഐ.എന്‍.എല്ലിന് അനുവദിച്ച ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം തിരിച്ചെടുക്കാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അഷറഫ് പുറവൂര്‍, കരീം പുതുപ്പാടി, പി. സാലിം, പി.കെ മൊയ്തുണ്ണി തൃശൂര്‍, പി.കെ സുലൈമാന്‍, ഇസ്മാഈല്‍ ഹാജി ആലപ്പുഴ, മെഹറൂഫ് പറമ്പായി, കെ.വി സലിം, മൂസക്കുട്ടി ശ്രീകണ്ഠപുരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."