HOME
DETAILS

ഇരിക്കൂറില്‍ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാശ്രമം

  
backup
September 22 2017 | 06:09 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d

 

ഇരിക്കൂര്‍: നഗരത്തിനടുത്ത് ന്യൂബീമ ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിങ് ഷോപ്പിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കാനറബാങ്ക് ഇരിക്കൂര്‍ ബ്രാഞ്ചിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം. എ.ടി.എമ്മിന്റെ മോണിറ്ററും പണം പുറത്തേക്കുവരുന്ന കൗണ്ടര്‍ഭാഗവും പൂര്‍ണമായും തകര്‍ത്ത ശേഷം പണം മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാല്‍ മുതല്‍ മൂന്നരവരെയുള്ള സമയത്താണ് മോഷണശ്രമം നടന്നതെന്ന് പൊലിസ് സംശയിക്കുന്നു. ഇരിക്കൂര്‍ എസ്.ഐ ഗോവിന്ദന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിന്റെ ഭാഗമായി പൊലിസെത്തിയ ശേഷമാണ് എ.ടി.എം കവര്‍ച്ചാശ്രമം അറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മുഖംമൂടിധാരികളായ രണ്ടുപേര്‍ മെഷീര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എ.ടി.എമ്മിന്റെയും തൊട്ടടുത്ത മറ്റൊരു കടയിലെയും സി.സി.ടി.വിയിലും പതിഞ്ഞിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടുമാണ് ഇവരുടെ വേഷം.
ലോക്കര്‍ തകര്‍ത്തെങ്കിലും പണമെടുക്കാനാവാതെ കവര്‍ച്ചാസംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ബാങ്ക് കെട്ടിടത്തില്‍ തന്നെ സംസ്ഥാനപാതയോരത്താണ് എ.ടി. എം കൗണ്ടര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബുള്ളറ്റിലെത്തിയ രണ്ടു യുവാക്കള്‍ നൂരിയ്യ പള്ളിക്കടുത്ത് നൂറുമീറ്റര്‍ അകലെ ബൈക്കില്‍ നിര്‍ത്തി വന്നാണ് എ.ടി.എമ്മില്‍ കടന്നത്. എ.ടി.എമ്മിന് കാവല്‍ക്കാരനില്ലാത്തത് ഇവര്‍ക്ക് സൗകര്യമായി.കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago