കാര്‍ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്
പഴയങ്ങാടി: പിലാത്തറ-പാപിനിശേരി റോഡില്‍ പുന്നച്ചേരിയില്‍ കാര്‍ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. വെങ്ങര സ്വദേശികളായ വടക്കന്‍ മോഹനന്(57), ഭാര്യ വത്സല(44), മകന് വിനീത്(25) എന്നിവരെ ചെറുകുന്ന് മിഷന് ആശുപത്രയില്‍ പ്രവേശിച്ചു.
കോഴിക്കോട് നിന്ന് വെങ്ങരയിലേക്ക് വരുന്ന വഴി ഇന്നലെ രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. നിര്‍മാണം നടക്കുന്ന കെ.എസ്.ടി.പി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറില്‍ ഇടിച്ച് സമീപമുള്ള വൈദ്യുതതൂണ്‍ തകര്‍ത്തതിന് ശേഷം കാര്‍ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാല് തൂണുകള്‍ തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുതിബന്ധം വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട കാറിനെക്കുറിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കണ്ണപുരം പൊലിസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."