പറയാനുള്ളതു പരാധീനതകള്‍ മാത്രം
നീലേശ്വരം: പുതുതായി അഴിത്തലയില്‍ ആരംഭിച്ച തൃക്കരിപ്പൂര്‍ തീരദേശ പൊലിസ് സ്റ്റേഷനു പറയാനുള്ളതു പരാധീനതകള്‍ മാത്രം. ഒരു സി.ഐയും മൂന്നു എസ്.ഐമാരും ഉള്‍പ്പെടെ 27 ജീവനക്കാരുള്ള സ്റ്റേഷനില്‍ പൊലിസുകാര്‍ക്കു പ്ര ാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലുമില്ല. താമസ സൗകര്യത്തിന്റെ സ്ഥിതിയും ഇതു തന്നെ. സ്റ്റേഷന് കെട്ടിടത്തിന്റെ മുകളില്‍ ഷീറ്റിട്ടാണു ജീവനക്കാര്‍ താമസിക്കുന്നത്.
24 കിലോമീറ്റര്‍ വിസ്തൃതിയുള്ള വലിയപറമ്പ് പഞ്ചായത്തുള്‍പ്പെടെ ഇതിന്റെ പരിധിയിലാണെങ്കിലും ഒരു ജീപ്പും രണ്ടു ബൈക്കും മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ പരിശോധനയ്ക്കു പോകാനും പൊലിസുകാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഒരു ബോട്ടും ഇവിടെയുണ്ട്. സ്റ്റേഷനിലേക്കുള്ള ചെമ്മണ് റോഡാകട്ടെ ചെളി നിറഞ്ഞു ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലാണ്.
150 മീറ്റര്‍ നീളമുള്ള ഈ റോഡ് ടാര്‍ ചെയ്യാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. ഇതിന്റെ സമീപന റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."