പൂമ്പാറ്റകളെ തൊട്ടറിഞ്ഞും നിരീക്ഷിച്ചും കുരുന്നുകള്‍
തൃക്കരിപ്പൂര്‍: ഭൂമിയിലെ ജൈവസമ്പന്നതയുടെ സൂചകമായി പണ്ടണ്ടണ്ടണ്ടറന്നുയരുന്ന പൂമ്പാറ്റകളുടെ ലോകത്തെ തൊട്ടറിഞ്ഞു വിസ്മയച്ചിറകിലേറി കുരുന്നുകള്‍. ഇടയിലെക്കാട് നവോദയഗ്രന്ഥാലയം ബാലവേദിയാണു പൂമ്പാറ്റ നിരീക്ഷണം സംഘടിപ്പിച്ചത്. വിലാസിനിയെയും തകരമുത്തിയെയും കനിത്തോഴനെയും നീലക്കടുവയെയും വിറവാലനെയും കുട്ടികള്‍ കൗതുകത്തോടെ നിരീക്ഷിച്ചു. മഞ്ഞയും കറുപ്പും കലര്‍ന്ന നിറത്തില്‍ വെള്ളവരകളോടെയുള്ള ഇന്ത്യയിലെ ഏറ്റവും വലുതും അപൂര്‍വവുമായ ഗരുഡശലഭം തങ്ങളുടെ ഗ്രാമത്തില്‍ ധാരാളം കാണപ്പെടുന്നുണ്ടെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞു. ഉറിതൂക്കിയെന്ന ഔഷധവള്ളിയുടെ സാന്നിധ്യമാണു ഗരുഡശലഭങ്ങള്‍ ഇത്രയേറെ വര്‍ധിക്കാന്‍ കാരണമെന്നും അമ്പതോളം ഇനം പൂമ്പാറ്റകള്‍ ഇവിടെയുണ്ടെന്നും വ്യക്തമായി.
ഇടയിലെക്കാട് കാവ് പരിസരത്തായിരുന്നു ശലഭ നിരീക്ഷണം. പൂമ്പാറ്റകളുടെ മുട്ടശേഖരണവും അവയുടെ വ്യത്യസ്തയിനം പുഴുക്കളെയും നിരീക്ഷണ വിധേയമാക്കി. കീടനാശിനികളുടെയും മറ്റു വിഷ സാന്നിധ്യമുള്ളയിടങ്ങളിലും പ്രകൃതിയുടെ ഈ കൂട്ടുകാര്‍ നാള്‍തോറും കുറഞ്ഞു വരികയാണ്. ശലഭപതിപ്പ് നിര്‍മാണം, നിരീക്ഷണക്കുറിപ്പു തയാറാക്കല്‍ എന്നിവയും തുടര്‍ പ്രവര്‍ത്തനമായി നടത്തും. ആനന്ദ് പേക്കടം ക്ലാസെടുത്തു. പി വേണുഗോപാലന്‍, പി.വി പ്രഭാകരന്‍, എം. ബാബു, എ. സുമേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."