സ്ഥാനാര്‍ഥികളായി; ഇനി പോരാട്ടം
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇനി പോരാട്ടം മുറുകും. മണ്ഡലം എം.എല്‍.എയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയാകാന്‍ യു.ഡി.എഫ് രംഗത്തിറക്കുന്നത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. കെ.എന്‍.എ ഖാദറിനെ. പോരാട്ടം ശക്തമാക്കാന്‍ എല്‍.ഡി.എഫിനായി കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. പി.പി ബഷീറുമുണ്ട്. മുന്‍ ജില്ലാ പ്രസിഡന്റ് കെ. ജനചന്ദ്രന്‍ മാസ്റ്ററെയാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള ചെറുപാര്‍ട്ടികളും രംഗത്തെത്തുന്നതോടെ വേങ്ങരയില്‍ ശക്തമായ മത്സരത്തിനാകും സാക്ഷ്യം വഹിക്കുക. മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും വിശേഷണങ്ങളിലൂടെ...
അഡ്വ. പി.പി ബഷീര്‍ (50) (എല്‍.ഡി.എഫ് സ്ഥാനാര്‍ഥി)
നിയമസഭയിലേക്ക് ര@ണ്ടാമങ്കം. കഴിഞ്ഞതവണ വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ചിരുന്നു.
കുടുംബം
എ.ആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്ത് താമസം. പട്ടര്‍കടവന്‍ പുഴമ്മല്‍ യാക്കൂബിന്റെയും കോലാരി പാത്തുട്ടിയുടെയും മകനായി ജനനം. ഭാര്യ- എഴുത്തുകാരിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ കേന്ദ്രത്തിലെ അധ്യാപികയുമായ ഡോ. കെ.പി ഷംഷാദ് ഹുസൈന്‍. ഇനിയ ഇശല്‍ മകള്‍.
രാഷ്ട്രീയ പ്രവേശം
ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. ഡി.വൈഎഫ്.ഐ എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റായി തുടക്കം. പിന്നീട് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയംഗം. നിലവില്‍ സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്‍പ് 2000-2005 കാലയളവില്‍ എ.ആര്‍ നഗര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. 2007 മുതല്‍ 2011വരെ തിരൂര്‍ കോടതിയില്‍ അഡീഷനല്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചു.
പഠനം
മമ്പുറം ജി.എല്‍.പി.എസ്, തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, കോഴിക്കോട് ഗവ. ലോ കോളജ്. പോ@ണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് മനുഷ്യാവകാശ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടു@ണ്ട്.
കെ. ജനചന്ദ്രന്‍ (66) (എന്‍.ഡി.എ സ്ഥാനാര്‍ഥി)
നിയമസഭയിലേക്ക് അഞ്ചാംമത്സരം. മുന്‍പ് 82ല്‍ താനൂരിലും 87ല്‍ തിരൂരിലും 95ല്‍ തിരൂരങ്ങാടിയിലും 2016ല്‍ വള്ളിക്കുന്നിലും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു.
കുടുംബം
താനൂര്‍ സ്വദേശി. അധ്യാപക ദമ്പതികളായ കാട്ടുപറമ്പില്‍ നാരായണന്റേയും ടികെ സുശീലയുടെയും മകനാണ്. ഭാര്യ- താനൂര്‍ നഗരസഭാംഗം കെ.കെ ഗിരിജ. മക്കള്‍- സംഗീത, ചാന്ദ്‌നി.
രാഷ്ട്രീയ പ്രവേശം
1977ല്‍ ജനതാ പാര്‍ട്ടിയുടെ താനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി രാഷ്ട്രീയ പ്രവേശം. നിലവില്‍ ബി.ജെ.പി ദേശീയ, സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
അഡ്വ. കെ.എന്‍.എ ഖാദര്‍ (67) (യു.ഡി.എഫ് സ്ഥാനാര്‍ഥി)
നിയമസഭയിലേക്ക് നാലാമങ്കം. മുന്‍പ് കൊണ്ടേ@ാട്ടി (2001)യിലും വള്ളിക്കുന്നി(2011)ലും മത്സരിച്ച് വിജയിച്ചിട്ടു@ണ്ട്. 1982ല്‍ തിരൂരങ്ങാടിയില്‍ ആദ്യ മത്സരത്തില്‍ അവുകാദര്‍കുട്ടി നഹയോട് പരാജയപ്പെട്ടു.
കുടുംബം
മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി. കണ്ണനാവില്‍ അലവി മുസ്‌ലിയാരുടെയും ഏലച്ചോല ആയിഷയുടെയും മകനായി 1950 ജനുവരി ഒന്നിന് ജനനം. ഭാര്യ- പൂവഞ്ചേരി സാബിറ. മക്കള്‍-അഡ്വ. ഇംതിയാസ്, ഡോ. നസീഫ്, അഹമ്മദ് സയാന്‍, മുഹമ്മദ് ജവഹര്‍, ആയിഷ ഫെമിന്‍.
രാഷ്ട്രീയ പ്രവേശം
1970ല്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ടീയത്തില്‍ പ്രവേശിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി. സി.പി.ഐ ജില്ലാ സെക്രട്ടറിയും 17 വര്‍ഷം സി.പി.ഐ നിര്‍വാഹക സമിതിയംഗവുമായി. 1987ല്‍ പാര്‍ട്ടിവിട്ട് മുസ്‌ലിം ലീഗിലെത്തി. 91ല്‍ ജില്ലാ കൗണ്‍സിലില്‍ വൈസ് പ്രസിഡന്റ്, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്, വഖ്ഫ് ബോര്‍ഡംഗം, ഹജ്ജ് കമ്മിറ്റിയംഗം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.
പഠനം
വടക്കേമണ്ണ ഗവ. എല്‍.പി.എസ്, ചെമ്മങ്കടവ് ഗവ.യു.പി.എസ്, മലപ്പുറം ഗവ. ഹൈസ്‌കൂള്‍, മഞ്ചേരി എന്‍.എസ്.എസ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."