ക്ഷേമപദ്ധതികളില്‍ അംഗമാകാത്തവര്‍ക്കായി സാമൂഹ്യസുരക്ഷാ ബോര്‍ഡ്: മന്ത്രി ടി.പി രാമകൃഷ്ണന്‍
കൊല്ലം: സംസ്ഥാനത്ത് പ്രത്യേക ക്ഷേമപദ്ധതികളിലൊന്നിലും അംഗമാകാത്ത അസംഘടിതമേഖലയിലുള്ളവര്‍ക്ക് സാമൂഹ്യസുരക്ഷാ ബോര്‍ഡിന്റെ ക്ഷേമപദ്ധതിയില്‍ അംഗമാകാമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഓള്‍കേരളാ ടൈലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ടി.എ)സ്വയംസഹായ സംഘങ്ങളുടെ മൂന്നാമത് വാര്‍ഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 16 ക്ഷേമ ബോര്‍ഡുകളുണ്ട്. അംസഘടിത മേഖലയിലേക്കുള്ളതാണ് സാമൂഹ്യസുരക്ഷാ ബോര്‍ഡ്.
പൊതു-സ്വകാര്യമേഖലകളിലും രാജ്യത്തിന് പുറത്തും തൊഴില്‍ പരിശീലനം നടത്തുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും എംപ്പോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയിബിലിറ്റി സെന്ററുകള്‍ വഴി കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. കൂടാതെ സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ പ്ലൈസ്‌മെന്റ് സെല്ലുകള്‍ സ്ഥാപിക്കുന്നതോടൊപ്പം ജോബ് പോര്‍ട്ടലും ആരംഭിക്കും. തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധിവിഹിതം കാലോചിതമായി പരിഷ്്ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
തയ്യല്‍ തൊഴിലാളികള്‍ക്കായി സംഘടന പുതിയ തൊഴില്‍ പരിശീലനം തുടങ്ങണം. സര്‍ക്കാരിനു മുന്നില്‍ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ഗവ. സര്‍ട്ടിഫിക്കറ്റ് നല്‍കും. ആധുനിക തയ്യല്‍ രീതികള്‍ സ്വാംശീകരിക്കാന്‍ എ.കെ.ടി.എ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. മാനുക്കുട്ടന്‍ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എ.കെ.ടി.എ സംസ്ഥാന ട്രഷറര്‍ എം.ഡി സെബാസ്റ്റ്യന്‍, ജനറല്‍സെക്രട്ടറി എന്‍.സി ബാബു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. സജീവന്‍ സംസാരിച്ചു. തുടര്‍ന്ന് വിവധി കലാപരിപാടികള്‍ നടന്നു. ഇന്ന് വൈകിട്ട് 5ന് സമാപനസമ്മേളനം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രനടന്‍ ഇന്ദ്രന്‍സ് സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."