ജില്ലയില്‍ ഇനി ബാറില്ല
മലപ്പുറം: ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക ഫൈവ് സ്റ്റാര്‍ ബാര്‍ ആയ അഴിഞ്ഞിലം കടവ് റിസോര്‍ട്ട് ഫൈവ് സ്റ്റാര്‍ ലൈസന്‍സ് പുതുക്കാത്തതിനാല്‍ ബാര്‍ പൂട്ടി. മലപ്പുറം എക്സൈസ് റെയ്ഞ്ചാണു പൂട്ടി സീല്‍ ചെയ്തത്. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ലൈസന്‍സ് നിശ്ചിത സമയത്തിനകം പുതുക്കാഞ്ഞതിനാല്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഈ റിസോര്‍ട്ടിലെ ബാര്പൂട്ടാന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പുതിയ അബ്കാരി നിയമപ്രകാരം ഫൈവ് സ്റ്റാര്‍ ഫെസിലിറ്റികളുള്ള ഹോട്ടലുകള്ക്കുമാത്രമേ ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ കടവ് റിസോര്‍ട്ടിന്റെ ക്ലാസിഫിക്കേഷന്‍ ലൈസന്‍സ് ഈ മാസത്തോടെ അവസാനിച്ചിരുന്നു. ലൈസന്‍സി നിശ്ചിത സമയത്തിനു മുമ്പേ ക്ലാസിഫിക്കേഷന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ക്ലാസിഫിക്കേഷന്‍ നടന്നിട്ടില്ല ആയതിനാലാണു സ്ഥാപനം പൂട്ടേണ്ടിവന്നത്. ഇതേ കാരണങ്ങളാല്‍ മുമ്പ് എക്സൈസ് കമ്മിഷണര്‍ നേരിട്ടു കോഴിക്കോട് താജ് ഹോട്ടലിലെ ബാറും പൂട്ടിയിരുന്നു. ക്ലാസിഫിക്കേഷന്‍ ലഭിക്കുന്ന മുറയ്ക്കു ബാര്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എന്‍.സുധീര്‍ പ്രിവന്റീവ് ഓഫിസര്‍ ഡി.വി ജയപ്രകാശ് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി. അരവിന്ദന്, എം.പി മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലാണു ബാര്‍ പൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."