ഇടതുകാലത്ത് ബി.ജെ.പിക്ക് വളരാന്‍ അനുകൂല സാഹചര്യം: എന്‍.കെ പ്രേമചന്ദ്രന്‍ എംപി
മലപ്പുറം: ബി.ജെ.പിക്ക് വളരാന്‍ അനുകൂല സാഹചര്യമാണ് ഇടതുസര്‍ക്കാര്‍ കാലത്തുള്ളതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. സിപിഎം ആഗ്രഹിക്കുന്നപോലെയാണ് അവരുടെ സമീപനം. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുന്ന പാര്‍ട്ടി സി.പി.എം ആണെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് തകര്‍ന്ന് മുഖ്യ പ്രതിപക്ഷമായി ബി.ജെ.പി വന്നാല്‍ ന്യൂനപക്ഷ വോട്ടില്‍ എന്നും കേരളം ഭരിക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഈ ധാരണയില്‍ ബി.ജെ.പിയെ സഹായിക്കുന്ന സമീപനമാണ് ഒളിഞ്ഞും തെളിഞ്ഞും സിപിഎം സ്വീകരിക്കുന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു.
കൊടിഞ്ഞി ഫൈസല്‍ കൊലപാതകത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും ലോക്‌നാഥ് ബെഹ്‌റയുടെ ഡി.ജി.പി സ്ഥാനവും ഇതിന് ഉദാഹരണമാണ്. പ്രതികളെ സഹായിക്കുന്ന രീതിയിലാണ് പൊലിസ് നിലപാടെടുത്തത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന രീതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ഇതാണ് തുടര്‍ന്നുള്ള അക്രമത്തിനും കൊലപാതകത്തിനും കാരണമായത്.
വര്‍ഗീയതക്കെതിരായ സമീപനം വര്‍ത്തമാനത്തില്‍ മാത്രമാണവര്‍ക്കുള്ളതെന്നും പ്രയോഗത്തിലില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് ജനങ്ങളെ ബാധിച്ചു. ഇതില്‍ കേന്ദ്രവും കേരളവും ഒന്നും ചെയ്യുന്നില്ല. പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇടതു തരംഗം നിലനിന്ന തെരഞ്ഞടുപ്പില്‍ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ കെ.എന്‍.എ ഖാദര്‍ അതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."