HOME
DETAILS
MAL
എം.എ യൂസഫലിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ
backup
September 23 2017 | 01:09 AM
കൊച്ചി: മൂന്നു വര്‍ഷത്തെ കണക്കുകള്‍ സമര്പ്പിച്ചില്ലെന്നാരോപിച്ച് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലിയെ അയോഗ്യനാക്കിയ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.
തന്നെ അയോഗ്യനാക്കിയതിനെതിരെ എം.എ യൂസഫലി നല്കിയ ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്. നേരത്തെ നോര്‍ക്ക റൂട്ട്സിന്റെ മറ്റൊരു ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന് നല്കിയ ഹരജിയില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."