കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നതിന് കാരണം പൊലിസ് വീഴ്ച: ഹൈക്കോടതി
കൊച്ചി: സമന്‍സ് എത്തിക്കുന്നതിലും വാറന്‍ഡ് നടപ്പാക്കുന്നതിലും പൊലിസ് വീഴ്ച വരുത്തുന്നതാണ് കേസുകള്‍ തീര്‍പ്പാക്കുന്നതു വൈകാനുള്ള മുഖ്യ കാരണമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. തന്നെ മര്‍ദിച്ച കേസിലെ പ്രോസിക്യൂഷന് സാക്ഷികളെ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം.
മൂന്നു സാക്ഷികള്‍ക്ക് സമന്‍സ് നല്‍കിയെങ്കിലും ഒരു സാക്ഷിയുടെ സമന്‍സ് മാത്രമാണ് കിട്ടിയതെന്ന് പൊലിസ് പറയുന്നു. ഇതു തെറ്റാണെന്ന് സി.ജെ.എം കോടതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള പൊലിസിന് വാറന്‍ഡ് നടപ്പാക്കാനും സമന്‍സ് എത്തിക്കാനുമുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ല. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി സമന്‍സ് നല്‍കുന്നതും വാറന്റ് നടപ്പാക്കുന്നതും പൊലിസ് വൈകിപ്പിക്കുന്നുണ്ട്. പൊലിസ് നിരുത്തരവാദപരമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണ്. ഹരജിക്കാരന്റെ കേസില്‍ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ സ്റ്റേറ്റ്മെന്റ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."